'ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കാനില്ല'; ഭാവി പദ്ധതികളെക്കുറിച്ച് മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

2026 ലോകകപ്പ് തന്റെ അവസാന ലോകകപ്പാണെന്ന് താരം മുൻപ് വ്യക്തമാക്കിയിരുന്നു

സ്പെയ്നിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് പെട്ടെന്ന് വിരമിക്കാൻ തനിക്ക് നിലവിൽ ഉദ്ദേശമില്ലെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. പ്രീ-ക്വാർട്ടർ മത്സരം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.

'ലോകകപ്പ് സ്വപ്‌നങ്ങൾ അവസാനിച്ചു. ഇങ്ങനെ ഒരു പരാജയം ശരിക്കും സങ്കടകരമാണ്. എന്നാൽ, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പെട്ടെന്ന് വിരമിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിലവിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു. തിടുക്കപ്പെട്ട് വൈകാരിക തീരുമാനങ്ങൾ എടുക്കാനില്ല. ഞാൻ എന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്', റൊണാൾഡോ തുറന്ന് പറഞ്ഞു.

2026 ലോകകപ്പ് തന്റെ അവസാന ലോകകപ്പാണെന്ന് താരം മുൻപ് വ്യക്തമാക്കിയിരുന്നു. തന്നെ ഇന്നും വിമർശിക്കുന്ന ആളുകളുണ്ടെന്നും അവരുടെ ആ വിമർശനങ്ങളാണ് തന്നെ വളർത്തിയതെന്നും താരം കൂട്ടിച്ചേർത്തു.

Content highlight: Cristiano Ronaldo on retirement and future plans after match

To advertise here,contact us