'അവൻ 90 മിനിറ്റും കളിക്കാൻ റെഡി'; നെയ്മർ തയ്യാറെന്ന് കാർലോ ആഞ്ചലോട്ടി

സ്കോട്ലൻഡിനെതിരായ മത്സരത്തിൽ കളിയുടെ 75 - ആം മിനിറ്റിലായിരുന്നു നെയ്മർ കളത്തിലിറങ്ങിയിരുന്നത്

നോർവേയെ നേരിടാൻ തയ്യാറെടുക്കുന്ന ബ്രസീൽ ടീമിന് ആശ്വാസ വാർത്ത. സൂപ്പർ താരം നെയ്മർ 90 മിനിറ്റും കളിക്കാൻ തയ്യാറെന്ന് ടീമിന്റെ മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി. പരിക്കിന്റെ പിടിയിലായിരുന്ന താരം ആദ്യ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും കളിച്ചിരുന്നില്ല. സ്കോട്ലൻഡിനെതിരായ മത്സരത്തിൽ കളിയുടെ 75 - ആം മിനിറ്റിലായിരുന്നു കളത്തിലിറങ്ങിയിരുന്നത്.

നെയ്മർ കളിക്കളത്തിലേക്ക് തിരികെയെത്തുന്നത് ടീമിനും ആരാധകർക്കും തികച്ചും ആവേശം തന്നെയാണ്. താരം മൈതാനത്ത് പന്ത് തട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. കൂടാതെ നിലവിൽ മികച്ച ഫോമിലുള്ള വിനിഷ്യസും മറ്റ് താരങ്ങളും കൂടെ ചേരുമ്പോൾ നോർവേക്കെതിരെ മികച്ച ഒരു പോരാട്ടം തന്നെ കാണാനാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. അതേസമയം, പരിക്കേറ്റ പക്വേറ്റ, റാഫിഞ്ഞ എന്നിവർ നോർവേക്കെതിരെ കളിക്കില്ല.

എന്നാൽ ജപ്പാനെതിരായ റൗണ്ട് ഓഫ് 32 ലെ മത്സരത്തിൽ താരം ഇറങ്ങിയിരുന്നില്ല. അതേസമയം, പരിശീലകൻ കാർലോ ആഞ്ചലോട്ടി നെയ്മർ 90 മിനിറ്റും കളിക്കാൻ സജ്ജനാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്വേറ്റയ്ക്ക് പിന്നാലെ സൂപ്പർ താരം റാഫിഞ്ഞയും പരിക്കേറ്റ പുറത്ത് ടീമിന് തിരിച്ചടിയാണ്. റൗണ്ട് ഓഫ് 32 ൽ ജപ്പാനെതിരെ ഉജ്ജ്വല തിരിച്ച് വരവ് നടത്തിയാണ് ബ്രസീൽ പ്രീ-ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു കാനറികളുടെ ജയം.

Content highlight: Neymar ready to play 90 minutes Carlo Ancelotti

To advertise here,contact us