ലോകകപ്പ് ഗോള്‍വേട്ടയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ, മത്സരത്തിനിടെ തനിക്ക് സംഭവിച്ച പെനാൽറ്റി പിഴവിൽ കടുത്ത ദേഷ്യത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി അർജന്റീന നായകൻ ലിയോണൽ മെസി.
'പെനാൽറ്റി നഷ്ടപ്പെടുത്തിയ ആ നിമിഷത്തിൽ എനിക്ക് എന്നോട് തന്നെ കടുത്ത ദേഷ്യമാണ് തോന്നിയത്. കാരണം ഞാൻ ആ കിക്ക് എടുത്തത് വളരെ മോശം രീതിയിലായിരുന്നു. എന്നാൽ ഭാഗ്യവശാൽ കളിയിലേക്ക് വേഗത്തിൽ തിരിച്ചുവരാനും ലീഡ് നിലനിർത്താനും ഞങ്ങൾക്ക് സാധിച്ചു. വളരെ നിർണായകമായ മൂന്ന് പോയിന്റുകളാണ് ഇന്ന് സ്വന്തമാക്കിയത്', മെസി പറഞ്ഞു.
പെനല്‍റ്റി നഷ്ടമാക്കിയെങ്കിലും പിന്നീട് ഇരട്ട ഗോളുകളുമായി നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് മിന്നും വിജയവും നോക്കൗട്ടിലേക്കുള്ള ടിക്കറ്റും മെസി സമ്മാനിച്ചിരുന്നു. ഇന്നലെ ടെക്സസില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസ്ട്രിയയെ അർജന്റീന തകർത്തത്. ഈ ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡും മെസി സ്വന്തം പേരിൽ കുറിച്ചു.
content highlights: lionel-messi-reaction-on-missed-penalty-argentina-vs-austria-world-cup