മിറോസ്ലാവ് 'ക്ലോസ്'; ഇനി ഒരേയൊരു മിശിഹാ; ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ

ഓസ്ട്രിയക്കെതിരായ മത്സരത്തിൽ 38-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി അർജന്റീനയുടെ ലയണൽ മെസി. ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകൾ എന്ന റെക്കോർഡാണ് മെസി തകർത്തത്. 17 ഗോളുകളാണ് താരം ഇതുവരെ നേടിയത്.

ഓസ്ട്രിയക്കെതിരായ മത്സരത്തിൽ 38-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ. മത്സരത്തിന്റെ തുടക്കത്തിൽ മെസി ഒരു പെനാൽറ്റി പാഴാക്കിയിരുന്നു. എന്നാൽ അധികം വൈകാതെ മെസി അതിന് മറുപടി നൽകി.

അൾജീരിയക്കെതിരായ മത്സരത്തിൽ മെസി ഹാട്രിക് നേടിയിരുന്നു. മെസിയുടെ മികവിൽ 3 -0 നായിരുന്നു ആ മത്സരത്തിൽ അർജന്റീനയുടെ ജയം.

Content highlights: ionel-messi-surpass-miroslav-klose-all-time-world-cup-goal-record

To advertise here,contact us