മെസി-റോണോ നേർക്കുനേർ പോരുണ്ടാകുമോ!; ലോകകപ്പിലെ സാധ്യതകള്‍ ഇങ്ങനെ!

ലോക ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടായി ആധിപത്യം പുലര്‍ത്തുന്ന മെസി-റൊണാള്‍ഡോ യുഗത്തിന്റെ അവസാന അധ്യായമായി 2026 ലോകകപ്പ് മാറിയേക്കും

ഫിഫ ലോകകപ്പ് 2026 ന് കിക്കോഫ് വിസിൽ വീഴാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇഷ്ട ടീമുകളുടെ മത്സരങ്ങൾകൊപ്പം ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന പോരാട്ടമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള ഏറ്റുമുട്ടല്‍.

ലോക ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടായി ആധിപത്യം പുലര്‍ത്തുന്ന മെസി-റൊണാള്‍ഡോ യുഗത്തിന്റെ അവസാന അധ്യായമായി 2026 ലോകകപ്പ് മാറിയേക്കും. ഇത്തവണത്തെ ഫിഫ ലോകകപ്പില്‍ ഇരുവരും അവസാനമായി ഒരേ വേദിയില്‍ ഏറ്റുമുട്ടാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ജെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് അര്‍ജന്റീനയും കെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് പോര്‍ച്ചുഗലും എത്തിയാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടും.

രണ്ട് ടീമുകളും അവരവരുടെ ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് മത്സരങ്ങള്‍ ജയിച്ചാല്‍ അവര്‍ക്ക് റൗണ്ട് ഓഫ് 16ല്‍ ഏറ്റുമുട്ടാം.

എന്നാല്‍ ഒരു ടീം അവരുടെ ഗ്രൂപ്പില്‍ വിജയിക്കുകയും മറ്റേ ടീം രണ്ടാം സ്ഥാനത്തും എത്തുന്നുവെങ്കില്‍ അവര്‍ക്ക് ഫൈനലില്‍ മാത്രമേ നേരിട്ടുള്ള പോരാട്ടത്തിന് സാധ്യതയുള്ളൂ.

Content highlights: lionel-messi-vs-cristiano-ronaldo-possible-clash-in-fifa-world-cup-2026-scenarios-malayalam-news

To advertise here,contact us