കേരള പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള; തകർത്തത് കാലിക്കറ്റ് എഫ്സിയെ

2017-18, 2020-21 സീസണുകൾക്ക് ശേഷം ഗോകുലം കേരള എഫ് സി ഒരിക്കൽ കൂടി കേരള പ്രീമിയർ ലീഗ് കിരീടത്തിൽ മിത്തമിട്ടു

കേരള പ്രീമിയർ ലീഗ് കിരീടത്തിൽ മൂന്നതും മുത്തമിട്ട് ഗോകുലം കേരള എഫ് സി. കാലിക്കറ്റ് എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഗോകുലത്തിന്റെ ഈ കിരീടനേട്ടം. ഗോകുലത്തിനായി മുഹമ്മദ് ബിലാൽ രണ്ട് ഗോളും മുഹമ്മദ് സിനാൻ ഒരു ഗോളും നേടി.

മത്സരത്തിലേക്ക് വന്നാൽ, ആദ്യ മിനിറ്റുകളിൽ തന്നെ ഗോകുലം കാലിക്കറ്റിന്റെ വലകുലുക്കിയിരുന്നു. ആദ്യ മിനിറ്റുകളിൽ തന്നെ കാലിക്കറ്റിനെ ഞെട്ടിച്ചുതുടങ്ങിയ ഗോകുലം കേരള എഫ്സി ആറാം മിനിറ്റിൽ വീണ്ടും സിഎഫ്സിയുടെ വല തുളച്ചു. അങ്ങനെ മത്സരം 2 - 0. ശേഷം കാലിക്കറ്റിൽ ഒരു മനോഹര തിരിച്ചുവരവായിരുന്നു കണ്ടത്. മുപ്പത്തിയേഴാം മിനിറ്റിൽ അമീനിലൂടെ ഒരു സുന്ദര ഗോൾ. മത്സരം 2 - 1 ൽ എത്തി. പിന്നീട് ആക്രമണങ്ങളും പ്രതിരോധങ്ങളുമായി മത്സരം രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലേക്ക് അടുത്തു. 72-ആം മിനിറ്റിൽ മുഹമ്മദ് സിനാനിലൂടെ ഗോകുലം തങ്ങളുടെ ലീഡുയർത്തി. ഉടുവിൽ നിശ്ചിതസമയവും കഴിഞ്ഞ് മത്സരത്തിന്റെ ആഡ് ഓൺ ടൈമിൽ മുഹമ്മദ് റാഷിദ് കാലിക്കറ്റിനായി ഒരു ആശ്വാസ ഗോൾ കൂടി നേടി. റഫറിയുടെ ആ നീണ്ട വിസിലോടെ 2017-18, 2020-21 സീസണുകൾക്ക് ശേഷം ഒരിക്കൽ കൂടി കിരീടത്തിൽ മിത്തമിട്ടു.

കെപിഎല്ലിൽ തങ്ങളുടെ അരങ്ങേറ്റ സീസൺ കളിക്കുന്ന കാലിക്കറ്റ് എഫ്സി ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിൽ പ്രവേശിച്ച് ചരിത്രം കുറിച്ചുകൊണ്ടായിരുന്നു. 7 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലായിരുന്നു വാശിയേറിയ പോരാട്ടങ്ങൾ അരങ്ങേറിയത്.

Content highlight: Gokulam Kerala FC KPL 2026 Champions

To advertise here,contact us