ഇന്ത്യന്‍ ടീം ലണ്ടനില്‍; യൂണിറ്റി കപ്പ് ഫുട്‌ബോളില്‍ മേയ് 27ന് കളിക്കാനിറങ്ങും

ജമൈക്ക, സിംബാബ്‌വേ, നൈജീരിയ ടീമുകളാണ് എതിരാളികള്‍

യൂണിറ്റി കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം ലണ്ടനിലെത്തി. കോച്ച് ഖാലിദ് ജമീലിന്റെ നേതൃത്വത്തില്‍ 17 അംഗ സംഘമാണ് ലണ്ടനിലെത്തിയത്. മോഹന്‍ ബഗാന്‍ ടീം താരങ്ങളെ തിരിച്ചുവിളിച്ചതിനാല്‍ ശേഷിക്കുന്ന സംഘവുമായാണ് ടീം ലണ്ടനിലേക്ക് പുറപ്പെട്ടത്. മേയ് 27-നാണ് ഇന്ത്യയുടെ ആദ്യമത്സരം. ഫിഫ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്തുള്ള ഇന്ത്യ, 71-ാം റാങ്കുകാരായ ജമൈക്കയെ എതിരിടും. 26ന് നൈജീരിയ-സിംബാബ് വേയെ നേരിടും. ജയിക്കുന്നവര്‍ക്ക് ഫൈനലിലേക്ക് മുന്നേറാം. നൈജീരിയ ഫിഫ റാങ്കിങ്ങില്‍ 26-ാം സ്ഥാനക്കാരാണ്. ഫുട്‌ബോളിലെ വമ്പന്മാരായ നൈജീരയന്‍ സംഘമാണ് എതിരാളികള്‍ക്ക് വെല്ലുവിളിയാകുക.

യൂണിറ്റി കപ്പില്‍ കന്നി മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്നുവട്ടം ചാമ്പ്യന്മാരാണ് നൈജീരിയ. 2002, 2004, 2025 എന്നീ വര്‍ഷങ്ങളിലാണ് ടീം കിരീടം നേടിയത്. ജമൈക്ക രണ്ടുതവണ റണ്ണേഴ്‌സപ്പായി. 2002, 2025 വര്‍ഷങ്ങളിലാണ് ജമൈക്ക രണ്ടാം സ്ഥാനക്കാരായത്. സിംബാബ് വേയും യൂണിറ്റി കപ്പില്‍ അരങ്ങേറ്റക്കാരാണ്.

ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു , ഹൃതിക് തിവാരി (തിങ്കളാഴ്ച എത്തും), ആല്‍ബിനോ ഗോമസ്.ഡിഫന്‍ഡര്‍മാര്‍: രാഹുല്‍ ഭേക്കെ, നിഖില്‍ പൂജാരി, റോഷന്‍ സിംഗ് നൗറെം, സന്ദേശ് ജിംഗന്‍ , ആകാശ് മിശ്ര, ബിജോയ് വര്‍ഗീസ്, പ്രംവീര്‍.മിഡ്ഫീല്‍ഡര്‍മാര്‍: ജീക്‌സണ്‍ സിംഗ് തൗനജാം, നൗഫല്‍ പിഎന്‍, റിക്കി ഷാബോങ്.ഫോര്‍വേഡുകള്‍: റയാന്‍ വില്യംസ്, എഡ്മണ്ട് ലാല്‍റിന്‍ഡിക, ലാലിയന്‍സുവാല ചാങ്തെ , റഹീം അലി, ഫാറൂഖ് ചൗധരി.

content highlights: Indian team in London; will play in the Unity Cup football match on May 27

To advertise here,contact us