'ലോകകപ്പ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാനുള്ള ഉത്തരവാദിത്വം ഞങ്ങൾക്കില്ല'; ദൂരദർശൻ

ഇനി കുറച്ച് ആഴ്ച്ചകൾ, കൃത്യമായി പറഞ്ഞാൽ ഇരുപത്തിയൊന്ന് ദിവസങ്ങളാണ് ലോക ഫുട്ബോൾ മാമാങ്കത്തിന് തിരശീല ഉയരാനായി ബാക്കിയുള്ളത്

ഇനി കുറച്ച് ആഴ്ച്ചകൾ, കൃത്യമായി പറഞ്ഞാൽ ഇരുപത്തിയൊന്ന് ദിവസങ്ങളാണ് ലോക ഫുട്ബോൾ മാമാങ്കത്തിന് തിരശീല ഉയരാനായി ബാക്കിയുള്ളത്. അപ്പോഴും ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾ തുടരുകയാണ്. 2026 ഫിഫ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ സംപ്രേക്ഷണ അവകാശം ഏറ്റെടുക്കാൻ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ് പൊതുപ്രക്ഷേപകരായ പ്രസാർ ഭാരതി. ഏറ്റവും പ്രധാനമായി ഫിഫ ആവശ്യപ്പെടുന്ന ഉയർന്ന തുകയും ഒപ്പം മത്സരക്രമവും ചൂണ്ടിക്കാട്ടി പ്രമുഖ ചാനലുകൾ പിൻവലിഞ്ഞതോടെയാണ് പ്രതിസന്ധികൾ ഉടലെടുത്തത്.

2026 ലോകകപ്പിന്റെയും 2030 ലോകകപ്പിന്റെയും സംപ്രേക്ഷണത്തിനായി ഏകദേശം 100 ദശലക്ഷം ഡോളറാണ് ഫിഫ ആവശ്യപ്പെട്ടത്. എന്നാൽ, സംപ്രേക്ഷണത്തിനായി ആരും മിനിറ്റ് വരാതായതോടെ 100 ദശലക്ഷം എന്നത് 35 ദശലക്ഷം ഡോളറായി കുറച്ചിരുന്നു. ഇതിനിടെ സംപ്രേക്ഷണത്തിനായി ജിയോ സ്റ്റാർ 20 ദശലക്ഷം ഡോളറിന്റെ ലേലത്തുക ഫിഫ നിരസിച്ചതായും റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ലോകകപ്പിലെ പ്രധാന മത്സരങ്ങൾ ദൂരദർശൻ, ഡിഡി സ്‌പോർട്‌സ് എന്നി ചാനലുകളൂടെ സൗജന്യമായി കാണിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പ്രസാർ ഭാരതി നിലപാട് വ്യക്തമാക്കിയത്.

ജൂൺ പന്ത്രണ്ടിന് അമേരിക്ക, മെക്സിക്കോ, കാനഡ, എന്നിവിടങ്ങളിലായി ആണ് 2026 ഫിഫ ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യൻ സമയം അതിരാവിലെയോ അർധരാതിയോ ആയിട്ട് ആയിരിക്കും മത്സരങ്ങൾ നടക്കുന്നതും. ജൂൺ പന്ത്രണ്ടിന് ആതിഥേയരായ മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലും, സൗത്ത് കൊറിയയും ചെക്ക് റിപ്പബ്ലിക്കും തമ്മിലാണ് ആദ്യ ദിനത്തിലെ മത്സരങ്ങൾ.

Content highlight: FIFA World Cup 2026: Telecast limbo in India continues as Dhoordharshan backs out

To advertise here,contact us