മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്‌സ്; മൂന്നാം ഹോം മത്സരത്തിലും ജയമില്ല, കൊച്ചിയില്‍ ചെന്നൈയിനോടും തോറ്റു

ബ്ലാസ്റ്റേഴ്സിന് ആദ്യവിജയത്തിന് ഇനിയും കാത്തിരിക്കണം

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിന്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഈ സീസണില്‍ നടന്ന മൂന്ന് ഹോം മത്സരങ്ങളിലും പരാജയം വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യവിജയത്തിന് ഇനിയും കാത്തിരിക്കണം.

കൊച്ചിയിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതിൽ തന്നെ ചെന്നൈ ലീഡ് നേടി. 42-ാം മിനുട്ടിൽ ഇമ്രാൻ ഖാനാണ് ടീമിന്റെ വിജയ​ഗോൾ നേടിയത്. ഇതോടെ സീസണിലെ ആദ്യ ജയവും ചെന്നൈ സ്വന്തമാക്കി.

കഴിഞ്ഞ മത്സരത്തിൽ ഇന്റർ കാശിയോട്‌ 2–1നാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ തോറ്റത്‌. മോഹൻ ബഗാൻ സൂപ്പർ ജയന്റിനോടും മുംബൈ സിറ്റി എഫ്‌സിയോടും പൊരുതാൻ പോലുമായില്ല.

Content Highlights: ISL 2025-26: Imran scores as Chennaiyin FC beats Kerala Blasters and bags first win in Kochi for first time in six years

To advertise here,contact us