ബ്ലാസ്റ്റേഴ്സിൽ സന്ദീപ് സിംഗിൻ്റെ കരാർ നീട്ടി; സ്ഥിരീകരിച്ച് ക്ലബ്

മഞ്ഞപ്പടയ്ക്കൊപ്പം തുടരുന്നതിലെ ആവേശം സന്ദീപും പങ്കുവെച്ചു.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടി. ക്ലബ് അധികൃതർ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണുകളിലെ താരത്തിന്റെ മികച്ച പ്രകടനത്തെ തുടർന്നാണ് കരാർ നീട്ടി നൽകാൻ ക്ലബ് അധികൃതർ തയ്യാറായത്. നാല് വർഷമായി മഞ്ഞപ്പടയുടെ ഭാഗമായ സന്ദീപ് പ്രതിരോധ നിരയിലെ ഉറച്ചതും വിശ്വസനീയവുമായ സാന്നിധ്യമാണെന്ന് ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചു.

29കാരനായ താരം ബ്ലാസ്റ്റേഴ്സിനായി ഇതുവരെ 57 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2022-23 ഐഎസ്എൽ സീസണിൽ ഒഡീഷ എഫ്സിക്കെതിരെ ഒരു ഗോളും സന്ദീപ് നേടിയിട്ടുണ്ട്. സന്ദീപ് ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ ഏറെ സന്തോഷിക്കുന്നു. താരത്തിന്റെ മികവ് ഇനിയും ബ്ലാസ്റ്റേഴ്സിനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ലബ് അധികൃതർ പറഞ്ഞു.

ചരിത്രം കുറിച്ച് മനു ഭാക്കർ; ഒരു ഒളിംപിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം

മഞ്ഞപ്പടയ്ക്കൊപ്പം തുടരുന്നതിലെ ആവേശം സന്ദീപും പങ്കുവെച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയ്ക്കൊപ്പമുള്ള യാത്ര തുടരുന്നതിൽ താൻ ആവേശഭരിതനാണ്. മാനേജ്മെൻ്റിൻ്റെയും സഹതാരങ്ങളുടെയും പിന്തുണയ്ക്ക് താൻ നന്ദി പറയുന്നു. വരും സീസണുകളിൽ ടീമിൻ്റെ വിജയത്തിന് കൂടുതൽ വലിയ സംഭാവനകൾ നൽകാൻ ശ്രമിക്കുമെന്നും സന്ദീപ് വ്യക്തമാക്കി.

To advertise here,contact us