ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തന്നെ ചരിത്രം കുറിച്ച് ഇന്ത്യൻ പേസ് ബൗളര്‍ അൻഷുല്‍ കാംബോജ്. 10 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റായിരുന്നു വലം കയ്യൻ പേസര്‍ നേടിയത്.
ഫോര്‍മാറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്റെ വിദേശത്തെ ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നാണ്. 21 വര്‍ഷം മുൻപ് ആശിഷ് നെഹ്റ സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് കാംബോജ് എത്തിയത്.
ശ്രീലങ്കയ്ക്ക് എതിരെ ദാംബൂലയില് വെച്ചായിരുന്നു നെഹ്റയുടെ പ്രകടനം. പത്ത് ഓവറില്‍ ഒരു മെയ്ഡൻ ഉള്‍പ്പെടെയാണ് 22 റണ്‍സ് മാത്രം വഴങ്ങി അന്ന് നെഹ്റ രണ്ട് വിക്കറ്റെടുത്തത്.
സമാന പ്രകടനം 2006ല്‍ വെസ്റ്റ് ഇൻഡീസിനെതിരെ അജിത് അഗാര്‍ക്കറും 2016ല്‍ സിംബാബ്വെയ്ക്ക് എതിരെ ജസ്പ്രിത് ബുമ്രയും കാഴ്ചവെച്ചിരുന്നു. അഗാര്‍ക്കര്‍ രണ്ടും ബുമ്ര നാലും വിക്കറ്റാണ് നേടിയത്. കാംബോജ് രണ്ട് മെയ്ഡൻ ഉള്‍പ്പെടെയാണ് 22 റണ്‍സ് മാത്രം വിട്ടുകൊടുത്തത്.
അര്‍ഷദീപ് സിങ്, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവരും കാംബോജിന് പുറമെ ഓക്ക്ലൻഡില്‍ തിളങ്ങി. 40.2 ഓവറില്‍ 185 റണ്‍സിന് ന്യൂസിലൻഡ് പുറത്താവുകയും ചെയ്തു. വിരാട് കോഹ്ലിയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും കാംബോജ് തന്നെയാണ്.
content highlights: anshul kamboj player of the match beats virat kohli