ഇത് ജയ്‌സ്വാളാ..!; ബാക്ക് ടു ഫോം; ന്യൂസിലാൻഡ് എ ക്കെതിരെ സെഞ്ച്വറി

ബാറ്റിങ് ഫോം വീണ്ടെടുത്ത് ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാൾ.

ബാറ്റിങ് ഫോം വീണ്ടെടുത്ത് ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാൾ. ന്യൂസീലൻഡ് എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറിയോടെയാണ് യശസ്വി തിരിച്ചുവരവ് നടത്തിയത്.

സമനിലയിൽ അവസാനിച്ച മത്സരത്തിൽ 162 പന്തിൽ 155 റൺസുമായി യശസ്വി പുറത്താകാതെ നിന്നു. 15 ഫോറും അഞ്ച് സിക്‌സും താരം കണ്ടെത്തി. കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളിൽ യശസ്വിക്ക് തിളങ്ങാനായിരുന്നില്ല. 17, 5, 0 എന്നിങ്ങനെയായിരുന്നു സ്‌കോറുകൾ.

ജൂണിൽ അഫ്ഗാനിസ്താനെതിരായ ഏകദിനത്തിൽ സെഞ്ചുറി നേടിയതിനുശേഷം യശസ്വി മോശം ഫോമിലൂടെയാണ് കടന്നുപോയത്. എട്ട് ഇന്നിങ്‌സുകളിൽ നിന്ന് രണ്ട് ഡക്കുകൾ ഉൾപ്പെടെ 160 റൺസ് മാത്രമാണ് യശസ്വിക്ക് നേടാനായത്.

രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഫ്രേസർ ഷീറ്റിന്റെ പന്തിൽ എൽബിഡബ്ല്യു ആയി പൂജ്യത്തിന് പുറത്തായതോടെ ആശങ്കകൾ വീണ്ടും ശക്തമായി. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യൻ യുവതാരം തിരിച്ചുവരികയായിരുന്നു.

content highlights:yashasvi jaiswal back to form century against new zealand a

To advertise here,contact us