ഭുവിയെ തിരികെ വിളിച്ചത് തെറ്റ്?; നാല് കളിയിൽ 180 റൺസിന് ഒരു വിക്കറ്റ്

നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് നിരാശ.

നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് നിരാശ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചില്‍ നാല് മത്സരങ്ങളും കളിച്ച ഭുവനേശ്വര്‍ കുമാര്‍ 180 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരേയൊരു വിക്കറ്റ് മാത്രമാണ് താരത്തിനു വീഴ്ത്താനായത്.

ഇപ്പോഴിതാ ഭുവനേശ്വറിനെ ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ തീരുമാനം തെറ്റായിരുന്നു എന്നു തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഭുവനേശ്വര്‍ വന്നതോടെ യുവ പേസര്‍മാര്‍ക്ക് അവസരം നഷ്ടമാകുകയാണ് ഫലത്തില്‍ ഉണ്ടായതെന്നും പഠാന്‍ പറയുന്നു.

ആദ്യ ടി20യില്‍ ഭുവനേശ്വര്‍ 4 ഓവറില്‍ 49 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റും വീഴ്ത്തിയില്ല. രണ്ടാം ടി20യില്‍ 4 ഓവറില്‍ 50 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മൂന്നാം ടി20യില്‍ 4 ഓവറില്‍ 40 റണ്‍സ് വഴങ്ങി. വിക്കറ്റില്ല. നാലാം ടി20യില്‍ ഭുവനേശ്വര്‍ പ്ലെയിങ് ഇലവനില്‍ കളിച്ചില്ല. അഞ്ചാം പോരില്‍ 4 ഓവറില്‍ 41 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും ഇല്ല. ഇനി അടുത്ത പരമ്പരയിൽ താരത്തെ പരിഗണിക്കുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.

content highlights: bhuvaneshwar kumar poor bowling performance questions comeback

To advertise here,contact us