ടി 20 യിൽ അത്ഭുത ഇന്നിങ്സുമായി 17 കാരൻ. ഡല്‍ഹി കൗമാര താരം തന്മയ് ചൗധരിയുടേതാണ് ഈ മാസ്മരിക ബാറ്റിങ്. സ്കൂള്‍സ് ടോട്ടല്‍ ടി20 പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലാണ് മോഡേണ്‍ സ്കൂളിനായി താരം 22 ഫോറും 27 സിക്സുകളും ഉള്‍പ്പെടെ 278 റണ്‍സ് വാരിക്കൂട്ടിയത്.
തുടരെ തുടരെ പറത്തിയത് 8 സിക്സുകള്‍ പറത്തി.അണ്ടര്‍ 19 വിഭാഗത്തില്‍ ഡല്‍ഹിക്കായി കലിച്ചിട്ടുള്ള താരമാണ് തന്മയ്. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഈസ്റ്റ് ഡല്‍ഹി റൈഡേഴ്സിനായി കളിക്കുന്ന താരം കൂടിയാണ് 17കാരന്.
കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ടി20 മത്സരത്തില്‍ മോഡേണ്‍ സ്കൂളിനായി കളിച്ച തന്മയ് ദി ഇന്ത്യന്‍ സ്കൂളിനെതിരെ 74 പന്തില്‍ പുറത്താകാതെ വാരിയത് 228 റണ്‍സ്. 308.11 സ്ട്രൈക്ക് റേറ്റില്‍ 23 ഫോറുകളും 20 സിക്സുകളുമാണ് അന്ന് താരം അടിച്ചത്. മത്സരത്തില്‍ മോഡേണ്‍ സ്കൂള്‍ അടിച്ചുകൂട്ടിയത് 394 റണ്‍സ്. വിജയം 367 റണ്‍സിനും.
നിലവില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ നേരത്തെയും താരം കൂറ്റന്‍ സ്കോര്‍ ഒറ്റയ്ക്ക് അടിച്ചെടുത്തിരുന്നു. ശ്രീറാം ഗ്ലോബല്‍ ഡല്‍ഹി വെസ്റ്റിനെതിരായ പോരില്‍ 69 പന്തില്‍ 180 റണ്‍സാണ് തന്മയ് അടിച്ചെടുത്തത്. മത്സരം മോഡേണ്‍ സ്കൂള്‍ 227 റണ്‍സിനും ജയിച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ താരം 41 പന്തില്‍ 72 റണ്‍സും നേടിയിരുന്നു.
content highlights: kris srikkanth trolls new zealand bowlers icc complaint joke