ന്യൂസീലൻഡിനെതിരായ രണ്ടാം ടി 20 യിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുത്തു. വൈഭവ് സൂര്യവംശി ടീമിൽ ഇടം നേടി. പരിക്കേറ്റ ഇഷാൻ കിഷന് ശേഷമാണ് വൈഭവ് എത്തിയത്.
എന്നാൽ ഓപണിംഗിൽ സഞ്ജു സാംസൺ- അഭിഷേക് ശർമ കൂട്ടുകെട്ട് തുടരും. വൈഭവ് മൂന്നാമനായാണ് ഇറങ്ങുക. ബൗളിങ്ങിലാണ് മറ്റൊരു മാറ്റം. മായങ്ക് യാദവിന് പകരം പ്രിൻസ് യാദവ് തിരിച്ചെത്തി.
ആദ്യ ടിട്വന്റിയിൽ ഇന്ത്യ നാലു വിക്കറ്റിനാണ് ജയിച്ചത്. അന്ന് 67 റൺസെടുത്ത സഞ്ജുവായിരുന്നു ടോപ് സ്കോറർ. 15 പന്തിൽ നിന്ന് 42 റൺസെടുത്ത് വാലറ്റത്ത് വെടിക്കെട്ട് തീർത്ത നമൻ ധീറും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ടീം: ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നമൻ ധീർ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്
ന്യൂസീലൻഡ്: ഫിൻ അലൻ, ടീം സെയ്ഫർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബീവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെന്റി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ.
Content Highlights: vaibhav suryavanshi included in playing eleven india vs new zealand 2nd t20