ജമ്മു കശ്മീരിനെ 167 റണ്‍സിന് പരാജയപ്പെടുത്തി റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പ് ജേതാക്കൾ. 279 റണ്‍സ് റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ജമ്മുകശ്മീർ രണ്ടാം ഇന്നിങ്സിൽ 113 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.
സമനിലയാക്കിയാൽ പോലും നിലവിലെ രഞ്ജി ട്രോഫി ജേതാക്കളായ ജമ്മുകശ്മീരിന് ആദ്യ ഇന്നിംഗ്സിലെ 41 റണ്‍സ് ലീഡിന്റെ കരുത്തില്‍ കിരീടം നേടാമായിരുന്നു. പക്ഷെ ഒടുവിൽ 167 റൺസിന്റെ തോൽവിയാണ് ഏറ്റവുവാങ്ങേണ്ടി വന്നത്.
ആദ്യ ഇന്നിങ്സിൽ റെസ്റ്റ് ഓഫ് ഇന്ത്യ 237 റൺസും രണ്ടാം ഇന്നിങ്സിൽ 319 റൺസുമാണ് നേടിയത്. ജമ്മുകശ്മീർ ആദ്യ ഇന്നിങ്സിൽ 278 റൺസും രണ്ടാം ഇന്നിങ്സിൽ 111 റൺസും.
content highlights: irani cup rest of india defeat jammu and kashmir to win title