പരിക്ക് മാറി; പൂർണ ഫിറ്റ്; അഫ്‌ഗാനെതിരെ ബുംറ ഇറങ്ങും; ഹാർഷിത് ഔട്ട്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ടീമിന് ആശ്വാസവാർത്ത

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ടീമിന് ആശ്വാസവാർത്ത. ജസ്പ്രീത് ബുംറ ഫിറ്റ്നസ് വീണ്ടെടുത്തു. താരം അഫ്ഗാനെതിരെയായ ടി 20 പരമ്പര മത്സരങ്ങൾക്ക് സജ്ജനാണെന്ന് ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സ് വ്യക്തമാക്കി.

മീഡിയം പേസ് ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്. ​ഹാർദിക് പാണ്ഡ്യ അഫ്​ഗാൻ ടി20 പരമ്പരക്കില്ല.

പേസ് നിരയിൽ നിന്ന് ഹർഷിത് റാണ പിന്മാറിയിരിക്കുകയാണ്. ഹർഷിതിന് വീണ്ടും പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുളളത്. അതുകൊണ്ടുതന്നെ ഹർഷിതിന് അഫ്ഗാൻ ടി20 പരമ്പര കളിക്കാനാവില്ല. കഴിഞ്ഞ ദിവസം സ്പിൻ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ ഫിറ്റ്നസ് വീണ്ടെടുത്തിരുന്നു.

അടുത്തിടെ അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലായി തുടർച്ചയായി ആറ് ടി20 മത്സരങ്ങളിൽ തോൽവി വഴങ്ങിയതോടെയാണ് അഫ്ഗാനിസ്ഥാനെതിരെ ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ അണിനിരത്തുന്നത്.

Content Highlights:jasprit bumrah returns fit against afghanistan harshit rana out

To advertise here,contact us