സെഞ്ച്വറിക്കരികെ വീണ് തിലക്; സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റൻ ലീഡ്

ദുലീപ്‌ ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ സൗത്ത് സോണിന്റെ നില പരുങ്ങലിൽ.

ദുലീപ്‌ ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ സൗത്ത് സോണിന്റെ നില പരുങ്ങലിൽ. ഈസ്റ്റ് സോൺ ഉയർത്തിയ 708 റൺസ് എന്ന കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ടോട്ടലിന് മറുപടിയായി സൗത്ത് സോണിന് 336 റൺസ് മാത്രമേ നേടാനായുള്ളൂ. 372 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് നിലവിൽ ഈസ്റ്റ് സോണിന് ഉള്ളത്.

സെഞ്ച്വറിക്ക് ഒരു റൺസ് അകലെ 99 റൺസ് എടുത്ത് മടങ്ങിയ നായകൻ തിലക് വർമയും അർധ സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലും (62 ) മാത്രമാണ് സൗത്ത് നിരയിൽ തിളങ്ങിയത്. ഈസ്റ്റ് സോണിനായി മുകേഷ് കുമാർ മൂന്നും മുഹമ്മദ് ഷമി, ഖുറേഷി, ശിഖർ മോഹൻ എന്നവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ഇരട്ട സെഞ്ച്വറിയുമായി കളം ഭരിച്ച കിഷന്റെ മികവിലാണ് ഒന്നാം ഇന്നിങ്‌സിൽ ഈസ്റ്റ് സോൺ കൂറ്റൻ സ്കോർ ഉയർത്തിയത്. ഇഷാൻ 270 റണ്ണടിച്ചു. 334 പന്തിൽ ഏഴ്‌ സിക്‌സറും 30 ബ‍ൗണ്ടറിയും സഹിതമായിരുന്നു പ്രകടനം. കുമാർ കുശാഗ്ര (101) സെഞ്ച്വറിയും നേടി.

Content Highlights: tilak verma misses century east zone huge lead against south zone

To advertise here,contact us