മലയാളികൾക്ക് ഓണ സമ്മാനം; ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറിയുമായി പടിക്കൽ

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറിയുമായി ദേവ്ദത്ത് പടിക്കൽ.

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറിയുമായി ദേവ്ദത്ത് പടിക്കൽ. 169 പന്തിൽ 100 പിന്നിട്ട താരം ഇപ്പോഴും ക്രീസിലുണ്ട്. 10 ഫോറുകൾ അടക്കമാണ് ഇന്നിങ്‌സ്.

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിലും താരം സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ 230 പന്തിൽ 15 ഫോറുകളും ഒരു സിക്‌സും അടക്കം 167 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ 44 റൺസും നേടി.

രണ്ടാം ടെസ്റ്റിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇതുവരെ 269 റൺസ് നേടിയിട്ടുണ്ട്. 110 റൺസുമായി പടിക്കലും 30 റൺസുമായി രവീന്ദ്ര ജഡേജയും ക്രീസിലുണ്ട്.

ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറി നേടി പുറത്തായി. 50 റൺസാണ് താരം നേടിയത്. ജയ്‌സ്വാൾ 45 റൺസെടുത്തും കെ എൽ രാഹുൽ 18 റൺസെടുത്തും പുറത്തായി. 3 റൺസുമായി റിഷഭ് പന്ത് റിട്ടയർ ഹർട്ടായി.

content highlights:devdutt padikkal back to back century india vs-sri lanka 2nd test onam gift

To advertise here,contact us