ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്ന വാദങ്ങളെ തള്ളി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. മുതിർന്ന നിരവധി താരങ്ങളുടെ വിരമിക്കലിനു ശേഷമുള്ള പരിവർത്തന ഘട്ടത്തിലൂടെയാണ് ടീം കടന്നു പോകുന്നതെന്നും സമീപ കാലത്തെ ഫലങ്ങളെ ആ നിലയിൽ വേണം കാണാനെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ 165 റൺസിന്റെ തകർപ്പൻ ജയം നേടി ഇന്ത്യ 2 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിനു മുന്നിലാണ്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 23 മുതൽ 27 വരെ കൊളംബോയിൽ അരങ്ങേറും. ഈ മത്സരത്തിനു മുന്നോടിയായാണ് ഗംഭീർ വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്.
'റാങ്കിങിന് വലിയ പ്രസക്തിയില്ല. ടീം ബുദ്ധിമുട്ടുന്നുമില്ല. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ടീം മികച്ച രീതിയിലുള്ള ടെസ്റ്റ് ക്രിക്കറ്റാണ് കളിക്കുന്നത്. വിമർശനങ്ങളെ ആര് ശ്രദ്ധിക്കുന്നു. എന്റെ ജോലി ടീമിനു ട്രോഫികൾ സമ്മാനിക്കുക എന്നതാണ്. ഞാൻ അതിൽ മാത്രമാണ് വിശ്വസിക്കുന്നതും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതാണ് ഞാനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ലൈക്കുകളെക്കുറിച്ചോ കാഴ്ചക്കാരെക്കുറിച്ചോ ഞാൻ ആകുലപ്പെടുന്നില്ല.'ഗംഭീർ പറഞ്ഞു.
content highlights: gautam gambhir on trophies over social-media likes indian cricket team