വനിതകളുടെ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ വൈറലായി മേധാവി ബിദുരിയുടെ വിക്കറ്റ് ആഘോഷം. ഡല്‍ഹി ക്വീന്‍സിന്റെ ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ സൗത്ത് ഡെല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് ബാറ്റര്‍ നിഷിക സിംഗിനെ പുറത്താക്കിയ ശേഷമാണ് മേധാവി വൈറലായ ആഘോഷം നടത്തിയത്.
ഈ ആഘോഷത്തിന് പിന്നിൽ മറ്റൊരു സംഭവം കൂടിയുണ്ട്. താരം സാധാരണയായി ധരിക്കുന്ന 12-ാം നമ്പര്‍ ജേഴ്സി മറ്റൊരു താരം എടുത്തതുകൊണ്ട് അന്ന് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് അവളുടെ ഇളയ സഹോദരിയാണ് 67-ാം നമ്പര്‍ ജേഴ്സി ധരിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ ആഘോഷം നടത്താൻ പറഞ്ഞതും ഇളയ സഹോദരിയാണ്.
Jersey #67 with the 6-7 signature move 🤝Medhavi Bidhuri just set the Delhi Premier League timeline on fire 🔥 #Cricket #DPL #T20pic.twitter.com/J40jvADD6k
മത്സരത്തിന് ശേഷം മേധാവി സംസാരിച്ചു. 'ഈ സിക്സ്-സെവന് സംഗതി ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്. ഒരു സഹോദരനെപ്പോലെ ഒപ്പമുള്ള എന്റെ ഇളയ സഹോദരിയാണ് 67-ാം നമ്പര്‍ ജേഴ്സി ധരിക്കാനും ഈ രീതിയില്‍ ആഘോഷിക്കാനും എന്നോട് ആവശ്യപ്പെട്ടതും.' താരം വ്യക്തമാക്കി.
നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്താന്‍ മേധായ്ക്ക് സാധിച്ചെങ്കിലും, മത്സരത്തില്‍ സെന്‍ട്രല്‍ ഡെല്‍ഹി ക്വീന്‍സ് 29 റണ്‍സിന് പരാജയപ്പെട്ടു.
content highlights: dpl-player-viral-wicket-celebration-fans-new-crush