ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബിസിനസ് മൂല്യത്തില്‍ വന്‍ കുതിച്ചുചാട്ടം. ഐപിഎല്ലിന്റെ മൊത്തം ബിസിനസ് മൂല്യം 2 ലക്ഷം കോടി രൂപ (ഏകദേശം 20 ബില്യണ്‍ ഡോളര്‍) എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രമുഖ വാല്യുവേഷന് കണ്‍സള്‍ട്ടന്‍സിയായ ഇന്‍ഡെക്സ് റിപ്പോര്‍ട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഐപിഎല്‍ ബ്രാന്‍ഡ് മൂല്യത്തിലും ടീമുകളുടെ റാങ്കിങ്ങിലും വന്‍ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.
നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി മാറി. അവസാന രണ്ടുവര്‍ഷം കിരീട ജേതാക്കളാണ് ബെംഗളൂരു. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ റൈറ്റ്സ്, സ്പോണ്‍സര്‍ഷിപ്പ് വരുമാനം, കളി കാണാനെത്തുന്ന കാണികളുടെ എണ്ണം എന്നിവയില്‍ ഉണ്ടായ വന്‍ വര്‍ധനവാണ് ഐപിഎല്ലിന്റെ മൊത്തം മൂല്യം 2 ലക്ഷം കോടിയോട് അടുക്കാന്‍ കാരണം. ശക്തമായ ആരാധകപിന്തുണയും കമേഴ്സ്യല്‍ ബ്രാന്‍ഡ് വാല്യൂവും മുന്‍നിര്‍ത്തിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നിവരും പട്ടികയില്‍ ആദ്യ നിരയില്‍ തന്നെ തുടരുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വരുമാനമുള്ള കായിക ലീഗുകളില്‍ ഒന്നായി ഐപിഎല്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നതാണ് ഈ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
മൂല്യമനുസരിച്ചുള്ള റാങ്കിങ്
content highlights: IPL Brand Value Soars Towards ₹2 Lakh Crore; RCB Emerges as the Most Valuable Brand