'കരിയറില്‍ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാനുള്ള വഴി ബുംറ തന്നെ കണ്ടെത്തണം'; ഗ്ലെന്‍ മക്ഗ്രാത്ത്

വരാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ബുംറ ഉണ്ടെങ്കിലും, താരം കളിക്കുന്ന കാര്യത്തിൽ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായതിന് ശേഷം മാത്രമായിയ്ക്കും തീരുമാനിക്കുക

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വീണ്ടും ആശങ്കകൾക്ക് വഴിവക്കുകയാണ് പേസ് ബൗളർ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. തുടർച്ചയായി പരിക്കുകൾ വേട്ടയാടുമ്പോഴും കരിയറിൽ കൂടുതൽ കാലം പിടിച്ചുനിൽക്കാനുള്ള വഴികൾ താരം തന്നെ കണ്ടത്തെണമെന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്.

'31 - 32 വയസ്സായിരിക്കും ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുമ്രയുടെ പ്രായം. ഇപ്പോഴും അദ്ദേഹം ഒരു യുവതാരം തന്നെയാണ്. അതുകൊണ്ട് തന്നെ ഇനിയും ഒരുപാട് കാലം ഈ കരിയറിൽ തുടരാനുള്ള വഴികളും അദ്ദേഹം കണ്ടുപിടിക്കേണ്ടതുണ്ട്. ലോകോത്തര നിലവാരമുള്ള താരം തന്നെയാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറഹ്. നിര്‍ഭാഗ്യവശാല്‍ ചില പരിക്കുകള്‍ അദ്ദേഹത്തെ വല്ലാത്തെ വേട്ടയാടുന്നു'; ഗ്ലെന്‍ മക്ഗ്രാത്ത് വ്യക്തമാക്കി.

അതേസമയം, ഏത് ഫോർമാറ്റിൽ (ടെസ്റ്റ് ക്രിക്കറ്റിലോ അതോ ടി20 ക്രിക്കറ്റിലോ) ശ്രദ്ധ കൊടുക്കണമെന്ന് ബുംറ തന്നെ എടുക്കേണ്ട തീരുമാനമാണെന്നും മക്ഗ്രാത്ത് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ബുംറ ഉണ്ടെങ്കിലും, താരം കളിക്കുന്ന കാര്യത്തിൽ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായതിന് ശേഷം മാത്രമായിയ്ക്കും തീരുമാനിക്കുക.

Content highlight: Glenn McGrath urges Jasprit Bumrah find way for career longevity

To advertise here,contact us