'ഹീറോയായ ഷമിയെ സീറോയാക്കി'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ വിമർശിച്ച് ശ്രീകാന്ത്

മുഹമ്മദ് ഷമിയെ തുടർച്ചയായി അവഗണിക്കുന്നതിൽ വിമർശനവുമായ കൃഷ്ണമാചാരി ശ്രീകാന്ത്.

ഇന്ത്യയുടെ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയെ തുടർച്ചയായി അവഗണിക്കുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റിനും സെലക്ടർമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകനും മുൻ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.

പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, മൊഹ്സിൻ ഖാൻ എന്നിവർ നല്ല ബൗളർമാരാണ്. ഇവരെ ആരും എഴുതിത്തള്ളരുത്. ലോകകപ്പിന് ഇനി 15 മാസത്തോളം സമയമുള്ളതിനാൽ ഇവർക്ക് ടീമിലെത്താൻ അവസരമുണ്ട്. എന്നാൽ ഷമി ഒരു അസാമാന്യ ബൗളറായിരുന്നു. എന്നാൽ ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് അവഗണിച്ച് അവഗണിച്ച് അവനെ ഒന്നുമല്ലാത്തവനാക്കി എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.

. 2023-ലെ ഏകദിന ലോകകപ്പിൽ 24 വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്‍റിലെ ഏറ്റവും മികച്ച ബൗളറായ ഷമി, 2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികവ് കാട്ടിയിട്ടും ഷമിയെ സെലക്ടർമാർ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചില്ല. അതിനിടയിൽ ഷമിയും ബി സി സി ഐ ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിൽ പരസ്യ വാക് പോരും നടന്നിരുന്നു.

Content highlights: srikkanth criticizes team management over shami

To advertise here,contact us