ചരിത്രനേട്ടത്തിന് തൊട്ടരികെ വീണു; ശ്രേയസിന് നഷ്ടമായത് 88 വർഷത്തെ ലോക റെക്കോർഡ് തകർക്കാനുള്ള അവസരം

സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ടി20 മത്സരത്തിലായിരുന്നു ശ്രേയസിന് 88 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തികുറിക്കാനുള്ള അവസരം കയ്യെത്തും ദൂരെ നഷ്ടമായത്

ചരിത്രനേട്ടത്തിനരിക്കെ വീണ് ഇന്ത്യൻ ടി20 നായകൻ ശ്രേയസ് അയ്യർ. സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ടി20 മത്സരത്തിലായിരുന്നു ശ്രേയസിന് 88 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തികുറിക്കാനുള്ള അവസരം കയ്യെത്തും ദൂരെ നഷ്ടമായത്. ഇന്ന് നടന്ന രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടാനായിരുന്നെങ്കിൽ, തുടർച്ചായായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങളിൽ ടോസ് സ്വന്തമാക്കുന്ന നായകനെന്ന നേട്ടമായിരുന്നു ശ്രേയസിനെ കാത്തിരുന്നത്. നിലവിൽ എട്ട് അന്താരാഷ്ട്ര മത്സരങ്ങളിലാണ് ശ്രേയസ് ടോസ് നേടിയിട്ടുള്ളത്.

88 വർഷങ്ങൾക്ക് മുന്നേ ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ടായിരുന്നു തുടർച്ചയായി എട്ട് മത്സരങ്ങളിൽ ടോസ് നേടിക്കൊണ്ട് അപൂർവ നേട്ടം സ്വന്തമാക്കിയത്. ഇന്ന് ടോസ് നേടാൻ സാധിച്ചിരുന്നെങ്കിൽ തുടർച്ചായി ഒൻപത് അന്താരാഷ്ട്ര മത്സരങ്ങളിൽ ടോസ് നേടിക്കൊണ്ട് 1938 ൽ കുറിക്കപ്പെട്ട റെക്കോർഡ് തിരുത്താൻ ശ്രേയസിന് സാധിക്കുമായിരുന്നു. പ്രകടനത്തിലൂടെ സ്വന്തമാക്കുന്ന നേട്ടങ്ങൾക്കുമപ്പുറം ഭാഗ്യപരീക്ഷണം കൂടിയാണ് ഇത്തരത്തിലുള്ള റെക്കോർഡുകൾ.

Content highlight: Shreyas Iyer misses out on breaking 88 year old international record

To advertise here,contact us