ഉത്തരാഖണ്ഡിലെ ഏറ്റവുമുയർന്ന നികുതിദായകൻ; കളത്തിന് പുറത്ത് റെക്കോർഡിട്ട് റിഷഭ് പന്ത്

കളത്തിന് പുറത്ത് പുതിയ റെക്കോർഡിട്ടിരിക്കുകയാണ് താരം.

ഐപിഎല്ലിലും ഇന്ത്യൻ ടീമിലും സമീപ കാലത്ത് അത്ര മികച്ച റെക്കോർഡല്ല വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെത്. എന്നാലിതാ ഇപ്പോൾ കളത്തിന് പുറത്ത് പുതിയ റെക്കോർഡിട്ടിരിക്കുകയാണ് താരം.

ഉത്തരാഖണ്ഡിൽ ഏറ്റവും കൂടുതൽ ആദയ നികുതി അടച്ച വ്യക്തിയായി പന്ത് മാറി. ആദായ നികുതി ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ആദായ നികുതി ചീഫ് കമ്മീഷണർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഏറ്റവും കൂടുതൽ ആദനയ നികുതി അടച്ച വ്യക്തി​ഗത നികുതി ദായകനെന്ന റെക്കോർഡ് പന്ത് സ്വന്തമാക്കിയത്. കണക്കുകൾ പ്രകാരം താരം 23.84 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആദയ നികുതിയിനത്തിൽ മാത്രം നൽകിയത്.

കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം തുക താരം ഇത്തവണ അടച്ചു. കഴിഞ്ഞ വർഷം 10.5 കോടി രൂപ മുൻകൂർ നികുതി അടച്ചാണ് പന്ത് സംസ്ഥാനത്തെ പട്ടികയിൽ ഒന്നാമതെത്തിയത്. ഇത്തവണ നികുതി തുക 23.84 കോടിയായി കുത്തനെ ഉയർന്നു. ബിസിസിഐ വാർഷിക കരാർ, ഐപിഎൽ പ്രതിഫലം, അന്താരാഷ്ട്ര മത്സര ഫീസ്, മുൻനിര ബ്രാൻഡുകളുടെ പരസ്യങ്ങൾ എന്നിവയാണ് പന്തിൻറെ പ്രധാന വരുമാന സ്രോതസുകൾ.

Content highlight:rishabh pant highest taxpayer in uttarakhand

To advertise here,contact us