കോഹ്ലിക്കും ശ്രേയസ്സിനും അര്‍ധ സെഞ്ചുറി; ഇംഗ്ലണ്ടിന് ലക്ഷ്യം 234

ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറി ഇന്ത്യന്‍ ബാറ്റിങ് സംഘം, പൊരുതിയത് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും മാത്രം

ഇംഗ്ലീഷ് ബൗളര്‍മാരുടെ പരീക്ഷണത്തിന് നടുവില്‍ പിടിച്ചുനില്‍ക്കുക ഇന്ത്യക്ക് പ്രയാസമായിരുന്നു. എന്നിട്ടും പൊരുതി നിന്ന വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കുറിച്ചത് 233 റണ്‍സ്. 44 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.

വിരാട് കോഹ്ലി 66 പന്തില്‍ 65 റണ്‍സും ശ്രേയസ് അയ്യര്‍ 71 പന്തില്‍ 66 റണ്‍സുമെടുത്താണ് ഇന്ത്യക്ക് താങ്ങായത്. രോഹിത് ശര്‍മ (26), ശുഭ്മാന്‍ ഗില്‍ (31), ജസ്പ്രീത് ബുംറ (20*) എന്നിവരും രണ്ടക്കം കടന്നു. കെഎല്‍ രാഹുലിന് പകരക്കാരനായെത്തിയ ഇഷാന്‍ കിഷന്‍ (ഒന്ന്), വാഷിങ്ടണ്‍ സുന്ദര്‍ (രണ്ട്), അക്‌സര്‍ പട്ടേല്‍ (ഒന്ന്), ശിവം ദുബെ (പൂജ്യം), ഗുര്‍നൂര്‍ ബ്രാര്‍ (ഏഴ്), പ്രസിദ്ധ് കൃഷ്ണ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആകെ നാല് സിക്‌സറുകളാണ് പിറന്നത്. ശ്രേയസ് രണ്ടും രോഹിതും ബുംറയും ഓരോന്നുവീതവും.

ഇംഗ്ലണ്ടിനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സന്‍ എന്നിവര്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. സാഖിബ് മഹ്‌മൂദ് രണ്ടും സാം കറന്‍, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

content highlights: Half-centuries for Kohli and Shreyas; England set a target of 234

To advertise here,contact us