യുഗാന്ത്യം!; 18 വർഷത്തെ സേവനത്തിന് ശേഷം CSK പരിശീലകൻ ഫ്ലെമിംഗ് പടിയിറങ്ങി

ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് പടിയിറങ്ങി

ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് പടിയിറങ്ങി. നീണ്ട 18 വർഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം. വീണ്ടുമൊരു സീസണിൽ കൂടി പരിശീലകനായി ഫ്ലെമിംഗ് ഉണ്ടാകില്ലെന്ന് സി എസ് കെ തന്നെ ഔദ്യോഗികമായി അറിയിച്ചു.

2008ലെ പ്രഥമ ഐപിഎല്ലില്‍ ഓപ്പണിങ് ബാറ്ററായാണ് സിഎസ്‌കെ ടീമിലെത്തുന്നത്. പിന്നീട് പരിശീലകനായി ചുവടുമാറുകയായിരുന്നു. ഈ പതിനെട്ട് വർഷ കാലയളവിൽ അഞ്ച് ഐ പി എൽ കിരീടവും രണ്ട് ചാമ്പ്യൻസ് ട്രോഫി കിരീടവും നേടികൊടുത്തു.

ഫ്ലെമിംഗ് ഒഴിഞ്ഞ ഒഴിവിൽ ഡൽഹി ക്യാപിറ്റൽസ് പരിശീലകനായ ഹേമങ് ബദോനി പരിശീലകനായി എത്തുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ സീസണുകളിലായി മികവ് പുലർത്താതെ പോയ സി എസ് കെ വൻ തിരിച്ചു വരവ് നടത്താനാണ് ആഗ്രഹിക്കുന്നത്.

content highlights: stephen-fleming-steps-down-as-csk-head-coach-after-18-year

To advertise here,contact us