ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും പുറത്ത്; പകരക്കാരായി പ്രിന്‍സ് യാദവും രവി ബിഷ്‌ണോയിയും

പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയതായി പ്രഖ്യാപിച്ച് ബിസിസിഐ

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടി20 മത്സരത്തിനിടെ വലത് ഹാംസ്ട്രിങ്ങിന് പരിക്കേറ്റ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം പ്രിന്‍സ് യാദവിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. ഇതേ മത്സരത്തില്‍ ഇടത് ഹാംസ്ട്രിങ്ങിന് പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രവി ബിഷ്‌ണോയിയെ സിംബാബ്വെ പരമ്പരയ്ക്കുള്ള ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരുണ്‍ ചക്രവര്‍ത്തിക്ക് സിംബാബ്വെ പരമ്പര പൂര്‍ണമായും നഷ്ടമാകും.

പരിക്ക് മാറ്റി തിരിച്ചെത്തുന്നതിനായി ഇരു കളിക്കാരും ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യും. 'ഹര്‍ഷിത് റാണയ്ക്കും വരുണ്‍ ചക്രവര്‍ത്തിക്കും പകരക്കാരായി പ്രിന്‍സ് യാദവിനെയും രവി ബിഷ്‌ണോയിയെയും സെലക്ഷന്‍ കമ്മിറ്റി യഥാക്രമം ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,' -ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.

ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി20 മത്സരത്തിനിടയിലാണ് ഹര്‍ഷിത് റാണയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് പേശിക്കേറ്റ പരിക്ക് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് റാണയെ ഒഴിവാക്കി. വരുണ്‍ ചക്രവര്‍ത്തിക്കും ഇതേ മത്സരത്തിനിടെയാണ് പേശിക്ക് പരിക്കറ്റത്. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം സിംബാബ്വെക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു.

ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യന്‍ ടീം:ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ്.

സിംബാബ്വെ ടി20 പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യന്‍ ടീം:ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യന്‍ഷ് ഷെഡ്‌ഗെ, റിങ്കു സിംഗ്, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്, യാഷ് താക്കൂര്‍, അശോക് ശര്‍മ്മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌ണോയ്.

content highlights: Harshit Rana and Varun Chakaravarthy ruled out; Prince Yadav and Ravi Bishnoi named replacements

To advertise here,contact us