ഇത് ചരിത്ര നീക്കം! നേപ്പാള്‍ പര്യടനത്തിന് ഒരുങ്ങാൻ ഇന്ത്യ

ഡിസംബർ 9, 11, 12 എന്നി തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്

നേപ്പാൾ പര്യടനത്തിന് ഒരുങ്ങി ഇന്ത്യ എ ടീം. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ മുന്നേറ്റങ്ങൾ നടത്തുകയാണ് നേപ്പാൾ. ആ സാഹചര്യത്തിൽ നേപ്പാളിന് ഇത് വലിയൊരു നേട്ടം തന്നെയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയ്ക്ക് വേദിയാകാനാണ് നേപ്പാൾ ഒരുങ്ങുന്നത്. ഇത് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് നേപ്പാൾ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വർഷം ഡിസംബറിലാണ് ഇന്ത്യ എ ടീമിന്റെ നേപ്പാൾ പര്യടനം. ഡിസംബർ 9, 11, 12 എന്നി തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്. കീർത്തിപൂർ ടിയു ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുക. ഇരുടീമുകളിലെയും യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം ഈ പര്യടനം അവർക്ക് വലിയൊരു വേദി തന്നെയാണ്. കൂടാതെ ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും സഹായകമാകും.

ശക്തരായ ടീമുകളും താരങ്ങളും നിറം മങ്ങിയ സമയത്തായിരുന്നു ഈ വർഷം നടന്ന ടി20 ലോകകപ്പിൽ നേപ്പാൾ മികച്ച പ്രകടനവുമായി ടൂർണമെന്റിൽ ശ്രദ്ധിക്കപ്പെട്ടത്. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ തന്നെ നേപ്പാൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു തുടക്കമിട്ടിരുന്നത്. അന്ന് വെറും നാല് റൺസിനായിരുന്നു നേപ്പാൾ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയിരുന്നത്.

Content highlight: India tour of Nepal historic cricket series BCCI

To advertise here,contact us