ഇംഗ്ലണ്ടിനെതിരായ നാലാം ടി 20 യിലും തിളങ്ങാനാവാതെ വൈഭവ് സൂര്യവംശി. മത്സരത്തിൽ 10 പന്തിൽ ഒരു ഫോറും ഒരു സിക്സും അടക്കം 10 റൺസാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കൂടി ഇറങ്ങിയിരുന്ന താരം 13 , 14 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അഭിഷേക് ശർമ (16 ), ഇഷാൻ കിഷൻ (4 ) എന്നിവരും നേരത്തെ മടങ്ങി.
രണ്ട് മാറ്റങ്ങളാണ് പ്ലെയിങ് ഇലവനിൽ ഇന്ത്യ വരുത്തിയത്. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ പരിക്കേറ്റ് പുറത്തായി. പകരം പ്രസിദ്ധ് കൃഷ്ണയും വാഷിങ്ടന്‍ സുന്ദറും ടീമിലെത്തി.
അതേസമയം നാലാം ടി20യില്‍ പ്ലെയിങ് ഇലവനില്‍ എത്തുമെന്നു പ്രതീക്ഷിക്കപ്പെട്ട സഞ്ജു സാംസണ് ഇത്തവണയും അവസരം കിട്ടിയില്ല. വൈഭവ് സൂര്യവംശിയെ തന്നെ ഇന്ത്യ ഇറക്കാന്‍ തീരുമാനിച്ചു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 0-2ന് ഇന്ത്യന്‍ യുവനിരയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്. നോട്ടിങ്ഹാമില്‍ നടന്ന മൂന്നാം മത്സരത്തില്‍ നേരിട്ട കനത്ത ബാറ്റിങ് തകര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.
content highlights:vaibhav sooryavanshi fails again low score india vs england