'വൈഭവിനൊപ്പം കളിക്കുന്നു എന്ന് പറയുന്നത് വിചിത്രമായിട്ടാണ് തോന്നുന്നത്'; ജേക്കബ് ബേഥല്‍

പതിനാറാം വയസിൽ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കികൊണ്ടാണ് വൈഭവ് ഇന്ത്യക്കായി അരങ്ങേറിയത്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ടി20 മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശിയെ കുറിച്ച് പരാമർശം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജേക്കബ് ബേഥല്‍. താരത്തിന്റെ ഒപ്പം കളിക്കുന്നു എന്ന് പറയുന്നത് ശരിക്കും വിചിത്രമായിട്ടാണ് തോന്നുന്നത് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'വൈഭവ് സൂര്യവംശി എന്നേക്കാൾ ഏഴ് വയസിന് ഇളയതാണ്. ഇത്തരം പ്രായം കുറഞ്ഞ ഒരാളുടെ കൂടെ കളിക്കുന്നു എന്ന് പറയുന്നത് വിചിത്രമായിട്ടാണ് തോന്നുന്നത്. ഇവിടെ വച്ച് മാത്രമല്ല ഇന്ത്യയിൽ വച്ചും ഞാൻ അവന്റെ ബാറ്റിംഗ് പ്രകടനം കണ്ടിട്ടുണ്ട്.അവന്റെ ബാറ്റ് സ്വിങ് ചെയ്യുന്ന രീതിയും മറ്റും ഏറെ സുന്ദരമാണ്. അവനൊരു അവിശ്വസനീയ പ്രതിഭ തന്നെയാണ്', ജേക്കബ് ബേഥല്‍ വ്യക്തമാക്കി.

പതിനാറാം വയസിൽ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കികൊണ്ടാണ് വൈഭവ് ഇന്ത്യക്കായി അരങ്ങേറിയത്. മത്സരത്തിൽ പത്ത് പന്തിൽ നിന്ന് പതിനാല് റൺസായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. ബാറ്റർമാരുടെ പേടിസ്വപ്നമായ ജോഫ്ര ആർച്ചറുടെ പന്ത് സിക്സർ പറത്തിക്കൊണ്ട് ആയിരുന്നു വൈഭവ് സീനിയർ ടീമിന്റെ തന്റെ ആദ്യ സിക്സർ കുറിച്ചത്. മത്സരത്തിൽ രണ്ട് സിക്സറുകളായിരുന്നു വൈഭവിന്റെ സമ്പാദ്യം.

Content highlight: Jacob Bethell comments on playing alongside Vaibhav Suryavanshi

To advertise here,contact us