സഞ്ജുവാകുക എന്നത് എളുപ്പമല്ല; ഗംഭീറിനോട് അതൃപ്തി അറിയിച്ച് താരം; ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ

ഇരുവരും തമ്മിൽ ഏറെ നേരം സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി 20 മത്സരത്തിലെ ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിൽ പരിശീലകൻ ഗൗതം ഗംഭീറുമായി നീണ്ട നേരം സംസാരിച്ച് സഞ്ജു സാംസൺ. ഇരുവരും തമ്മിൽ ഏറെ നേരം സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Sanju samson is not satisfied with the decision of dropping him after 1 flop series against Ireland who won the man of the match in the final but somehow Gautam Gambhir trying to convince him.pic.twitter.com/aumhVBSMuy

ഗംഭീർ ആശ്വസിപ്പിക്കാൻ നോക്കുന്നതും എന്നാൽ സഞ്ജു അത് ഗൗനിക്കാതെ പോകുന്നതും വീഡിയോയിൽ കാണാം. സഞ്ജുവിന്റെ ശരീര ഭാഷയിലും ആ അമർഷം കാണാം.

മോശം ഫോമിലുള്ള മറ്റു താരങ്ങൾ ടീമിൽ തുടരുമ്പോഴും സഞ്ജുവിനെ മാത്രം വീണ്ടും ബലിയാടാക്കുന്നതിനെതിരെ ആരാധകരിൽ നിന്നും കടുത്ത അമർഷമാണ് ഉയരുന്നത്.

താൻ ടീമിൽ ഇല്ലെന്നറിഞ്ഞിട്ടും, മത്സരത്തിന് മുൻപുള്ള പരിശീലനത്തിനിടെ വൈഭവിനെ അരികിലേക്ക് വിളിച്ച് തോളിൽ കൈയിട്ട് ആത്മവിശ്വാസം നൽകിയ സഞ്ജുവിന്റെ വലിയ മനസ്സിന് ഇതോടപ്പം ക്രിക്കറ്റ് ലോകം കൈയടിക്കുകയാണ്.

ഇന്ത്യയ്ക്ക് ടി 20 ലോകകപ്പ് കിരീടം നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിനെ വെറും മൂന്ന് മത്സരങ്ങളിലെ മോശം ഫോമിന്റെ പേരിലാണ് പുറത്തിരുത്തിയത്.

Content highlights: sanju-samson-gautam-gambhir-clash-dramatic-scenes-on-field

To advertise here,contact us