മുംബൈ ട്വന്റി20 ലീഗിലെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിനിടെ അർജുൻ തെൻഡുൽക്കർ സിക്സടിച്ച പന്തു കൊണ്ട് കുട്ടിക്കു പരുക്കേറ്റിരുന്നു. അന്ധേരി താരമായ അർജൂൻ കൂറ്റൻ സിക്സർ പറത്തിയപ്പോൾ ഗാലറിയിലുണ്ടായിരുന്ന കുട്ടിയുടെ തലയിലാണ് പന്തു വീണത്.
അന്ധേരിയുടെ ജഴ്സി ധരിച്ച് കളി കാണാനെത്തിയ കുട്ടി ഗാലറിയിൽവച്ച് കരയുന്നതും, ഒപ്പമുള്ളവർ ആശ്വസിപ്പിക്കാന് ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പരുക്കേറ്റ കുട്ടിയെ നേരിട്ടു കണ്ടിരിക്കുകയാണ് അര്ജുൻ തെൻഡുൽക്കർ. മത്സരത്തിനു ശേഷം കുട്ടിയെ സംഘാടകർ ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു.
🚨Heartwarming gesture by Arjun Tendulkar 🚨Arjun Tendulkar hit a six that accidentally struck a young fan on the head. After the match, he met the child, gave him an autograph and made sure he was okay. ❤️ pic.twitter.com/9Tad3BYwU8
കുട്ടിയെ ആശ്വസിപ്പിച്ച അര്ജുൻ, മത്സരത്തിന് ഉപയോഗിച്ച പന്തിൽ ഓട്ടോഗ്രാഫ് നൽകി സമ്മാനിച്ചു. ബാന്ദ്ര ബ്ലാസ്റ്റേഴ്സിനെതിരെ അർജുൻ അർധ സെഞ്ചറിയും മൂന്നു വിക്കറ്റുകളുമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ബാന്ദ്രയ്ക്കെതിരെ മൂന്നോവറുകൾ പന്തെറിഞ്ഞ താരം 11 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. വൺഡൗണായി ബാറ്റിങ്ങിനിറങ്ങിയ അര്ജുൻ 34 പന്തുകളിൽ അഞ്ച് സിക്സുകളും നാല് ഫോറുകളും ബൗണ്ടറി കടത്തി 66 റൺസാണു നേടിയത്. 25 പന്തുകളിൽനിന്ന് താരം ലീഗിലെ ആദ്യ അർധ സെഞ്ചറി തികച്ചു.
അർജുന്റെ മികവിൽ തുടക്കത്തിൽ തന്നെ ബാന്ദ്രയെ പ്രതിരോധത്തിലാക്കിയ അന്ധേരി, അവരെ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലേക്ക് ഒതുക്കിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ടീം വിജയത്തിലെത്തിയിരുന്നു. 38 പന്തിൽ 54 റൺസെടുത്ത മുഷീർ ഖാനും അന്ധേരിക്കു വേണ്ടി പുറത്താകാതെ നിന്നു. 10 ലക്ഷം രൂപയ്ക്കാണ് അർജുൻ മുംബൈ ട്വന്റി20 കളിക്കുന്നത്.
Content highlights: