അഫ്ഗാനിസ്ഥാനെതിരായ ഏകദിന ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ അരങ്ങേറ്റം കുറിച്ച യുവ സ്പിന്നര്‍ മാനവ് സുതറിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍.
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു പ്രധാന ശക്തിയായി മാറാനുള്ള എല്ലാ ഗുണങ്ങളും സുതറിനുണ്ടെന്ന് സുന്ദര്‍ പറഞ്ഞു. താരത്തിന്റെ കഠിനാധ്വാനവും കഴിവും കഴിഞ്ഞ കുറച്ചുകാലമായി ആഭ്യന്തര ക്രിക്കറ്റില്‍ വ്യക്തമാണെന്നും ഭാവിയില്‍ ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ ഈ രാജസ്ഥാന് സ്വദേശിക്ക് സാധിക്കുമെന്നും സുന്ദര്‍ പ്രവചിച്ചു.
മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ ഒന്നും വിക്കറ്റും നേടി താരമായത് മാനവായിരുന്നു. |സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ സെലക്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ ഈ യുവ ഇടംകൈയ്യന്‍ സ്പിന്നര്‍ക്കായി.
Content highlight: washington-sundar-praises-young-spinner-manav-suthar-future-prospect