ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ശ്രീലങ്ക എ ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ എ ടീം. ആദ്യം ബാറ്റ് ചെയാനായി കളത്തിലെത്തിയ ഇന്ത്യ എ ടീം 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 ആണ് നേടിയത്. റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി നേട്ടമാണ് ഇന്ത്യയ്ക്ക് റൺവേട്ടയിൽ കരുത്തായത്. 278 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക എ ടീമിനെ 48.5 ഓവറില്‍ ഇൻഡിനെ എറിഞ്ഞ് പിടിക്കുകയായിരുന്നു. 269 റണ്‍സിനാണ് നീലപ്പട ശ്രീലങ്കയെ ഓള് ഔട്ട് ആക്കിയത്. 72 പന്തില്‍ 74 റണ്‍സടിച്ച ക്യാപ്റ്റൻ സഹന് ആരാച്ചിഗെയുടെ പോരാട്ടം ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. 48-ാം ഓവറില്‍ സഹനെ അന്‍ഷുല്‍ കാംബോജ് പുറത്താക്കിയത്തോടെ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
നാല് വിക്കറ്റ് കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 17 റണ്‍സ് മാത്രമായിരുന്നു ശ്രീലങ്ക എ ടീമിന് വിജയിക്കാൻ ആവശ്യമായിരുന്നത്. നേരത്തെ 278 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്ക എക്കായി ഓപ്പണര്‍ നിരോഷന്‍ ഡിക്വെല്ലയും 47 റൺസും, ആവിഷ്ക ഫെര്‍ണാണ്ടോയും 45 റൺസും അടിച്ച്കൂട്ടി. ഇത് ടീമിന് മികച്ച തുടക്കവും നല്കി. ഇറുതാരങ്ങളയും പുറത്താക്കിയ ഇന്ത്യയുടെ ആയുഷ് ബദോനിയാണ് മത്സരത്തിൽ ഇന്ത്യയ്ക്ക്ന പ്രതീക്ഷയായത്. മധ്യനിരയില്‍ സദീര സമരവിക്രമയും (46) ലങ്കക്കായി പൊരുതിയിരുന്നു.
ഇന്ത്യ എക്കായി അര്‍ഷദ് ഖാനും അനുകൂല്‍ റോയിയും ആയുഷ് ബദോനിയും വിപ്രജം നിഗമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അന്‍ഷുല്‍ കാംബോജ് ഒരു വിക്കറ്റെടുത്തു. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അന്ന് അഫ്ഗാനിസ്ഥാന് എയാണ് ഇന്ത്യ എയുടെ എതിരാളികൾ.
Content highlight: India A vs Sri Lanka A Tri-Nation ODI series 2026 match updates