ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും റിഷഭ് പന്തിനെ മാറ്റി കെ എൽ രാഹുലിനെ നിയമിച്ചതിൽ പ്രതികരണവുമായി പരിശീലകൻ ഗൗതം ഗംഭീർ.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പന്തിനെ ഒഴിവാക്കിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ തീരുമാനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് ഗംഭീര്‍ തയ്യാറായില്ലെങ്കിലും, പരിചയസമ്പന്നരായ താരങ്ങള്‍ മത്സരസാഹചര്യങ്ങളെ ബഹുമാനിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2 -0 നാണ് തോൽവി വഴങ്ങിയത്. നിരാശപ്പെടുത്തുന്ന പ്രകടനമാണ് അന്ന് പന്ത് നടത്തിയത്. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് കളഞ്ഞ പന്തിന്റെ രീതി ഏറെ വിമർശിക്കപ്പെട്ടിരുന്നു.
ഐപിഎല്‍ 2026 സീസണില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനായി മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് പന്തിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത്. ഇതോടെ താരത്തിന്റെ ഭാവി സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
content highlights: gautam-gambhir-hints-at-reasons-behind-removing-rishabh-pant-from-captaincy-