ക്രിക്കറ്റ് ഇനി മാറും!; വമ്പൻ പരിഷ്‌കാരങ്ങളുമായി ICC

അഴിമതി ആരോപണങ്ങളെ തുടർന്ന് ക്രിക്കറ്റ് കാനഡയെ സസ്പെൻഡ് ചെയ്യാനും യോഗം തീരുമാനിച്ചു

ടെസ്റ്റ് ക്രിക്കറ്റില്‍ വൻ പരിഷ്കാരങ്ങൾക്ക് അനുമതി നൽകി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. വെളിച്ചക്കുറവ് മൂലം ടെസ്റ്റ് മത്സരങ്ങൾ തടസപ്പെടുന്നത് ഒഴിവാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ പിങ്ക് ബോൾ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങൾക്കാണ് അഹമ്മദാബാദിൽ നടന്ന ഐസിസി വാർഷിക ബോർഡ് യോഗം അംഗീകാരം നൽകിയത്.

ടി20 ക്രിക്കറ്റിലെ സ്ട്രാറ്റജിക് ടൈം ഔട്ടിന് സമാനമായി ടെസ്റ്റ് മത്സരങ്ങളിലെ ഔദ്യോഗിക ഡ്രിങ്ക്സ് ബ്രേക്ക് സമയത്ത് ഹെഡ് കോച്ചുമാർക്കോ അവർ നിർദ്ദേശിക്കുന്ന പ്രതിനിധികൾക്കോ മൈതാനത്തിറങ്ങി ടീമുമായി തന്ത്രങ്ങൾ ചർച്ച ചെയ്യാൻ അനുമതി നൽകും.

കൂടാതെ, ടി20 മത്സരങ്ങളിൽ 15 മിനിറ്റ് ഇടവേള നിർബന്ധമാക്കാനും ബാറ്റ്സ്മാൻമാർ കളി പുനരാരംഭിക്കുമ്പോൾ ഉടൻ തന്നെ ക്രീസിൽ സജ്ജരാകണമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്. പുതിയ നിയമങ്ങൾ 2026 ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രാബല്യത്തിൽ വരും.

ഇതിനുപുറമെ അഴിമതി ആരോപണങ്ങളെ തുടർന്ന് ക്രിക്കറ്റ് കാനഡയെ സസ്പെൻഡ് ചെയ്യാനും യോഗം തീരുമാനിച്ചു. രണപരമായ വീഴ്ചകളും അംഗത്വ ബാധ്യതകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളെ തുടർന്ന് ക്രിക്കറ്റ് കാനഡയെ ഐസിസി അടിയന്തിരമായി സസ്പെൻഡ് ചെയ്തു.

content highlights: 

To advertise here,contact us