'KING'DOM; ഗുജറാത്തിനെതിരെ കിംഗ് കോഹ്‌ലിക്ക് അർധസെഞ്ചുറി

2026 ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരിൽ അർധസെഞ്ചുറി നേടി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ സ്റ്റാർ പ്ലെയർ വിരാട് കോഹ്‌ലി

2026 ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരിൽ അർധസെഞ്ചുറി നേടി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ സ്റ്റാർ പ്ലെയർ വിരാട് കോഹ്‌ലി. ഗുജറാത്തിനെതിരെ 25 പന്തിലായിരുന്നു കോഹ്‌ലിയുടെ അർധസെഞ്ചുറി (52) നേട്ടം. മത്സരം പതിനെട്ടാം ഓവറിൽ എത്തി നിൽക്കുമ്പോഴും താരം പുറത്തകത്തെ ക്രീസിലുണ്ട്. ജിതേഷ് ശർമയാണ് താരത്തോടൊപ്പം ക്രീസിന്റെ മറുഭാഗത്ത്.

എന്നാൽ, ആദ്യ ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന് വെടിക്കെട്ട് ഓപ്പണിങ് സമ്മാനിക്കുന്നവര്‍ക്ക് ഫൈനലില്‍ പിഴച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനും (12) ശുഭ്മാന്‍ ഗില്ലും (10) അതിവേഗം മടങ്ങിയതോടെ ഗുജറാത്തിന്റെ കാര്യങ്ങള്‍ അവതാളത്തിലായി. ഇതോടെ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ ടീം എടുത്തത് 155 റണ്‍സ് മാത്രം. വാഷിങ്ടണ്‍ സുന്ദറിന്റെ (37 പന്തില്‍ 50) പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

Content highlight: IPL 2026: Virat Kohli half-century

To advertise here,contact us