25 പന്തില്‍ സെഞ്ച്വറി; 'ബെറ്റ്' ജയിച്ച് വൈഭവ്; VIDEO

25 പന്തില്‍ അതിവേഗ സെഞ്ച്വറിയടിച്ച് രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി.

25 പന്തില്‍ അതിവേഗ സെഞ്ച്വറിയടിച്ച് രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്റെ യുട്യൂബ് ചാനലായ ദ സ്വിച്ച് ഷോയുമായി ബന്ധപ്പെട്ടായിരുന്നു വൈഭവിന്റെ കൊടുങ്കാറ്റ് വേഗമുള്ള ബാറ്റിങ്. രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ചതിനു പിന്നാലെയാണ് താരത്തിന്റെ സെഞ്ച്വറി.

50 പന്തില്‍ 100 അടിക്കാന്‍ കെപി വൈഭവുമായി പന്തയം വച്ചു. ആ 15കാരന്‍ വെറും 25 പന്തില്‍ ലക്ഷ്യം കണ്ട് പന്തയം ജയിച്ചു. മുന്‍ ഇംഗ്ലീഷ് നായകന്റെ യുട്യൂബ് ചാനല്‍ ഷോയിലെ നിലവിലെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പക്ഷേ സൂര്യവംശിക്കു സാധിച്ചില്ല. ഈ ഷോയിലെ റെക്കോര്‍ഡ് സെഞ്ച്വറി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പേരിലാണ്. കെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് വെറും 22 പന്തില്‍ ശ്രേയസ് ലക്ഷ്യം കണ്ടിരുന്നു.

അതേസമയം ഈ ഷോയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി ഇനി വൈഭവിന്റെ പേരിലാണ്. നിക്കോളാസ് പൂരാന്‍ 28 പന്തിലും എബി ഡിവില്ല്യേഴ്‌സ് 30 പന്തിലും സെഞ്ച്വറി നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിലെ വൈഭവിന്റെ സഹ ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ 47 പന്തിലും പീറ്റേഴ്‌സന്‍ ഷോയില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.

Content highlight:vaibhav suryavanshi 25 ball century bet video ipl 2026

To advertise here,contact us