ടി20 ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടണം; 15-കാരന്‍ തകര്‍ക്കുമോ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ്!

ടി20 ക്രിക്കറ്റില്‍ ക്രിസ് ഗെയ്ല്‍ നേടിയ 175 റണ്‍സാണ് ഇന്നും റെക്കോഡ്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ സര്‍വകാല റെക്കോഡ് ഭേദിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് വൈഭവ് സൂര്യവംശി. ടി20 ക്രിക്കറ്റില്‍ ക്രിസ് ഗെയില്‍ കുറിച്ച ലോക റെക്കോഡ് മറികടക്കുക എന്നതല്ല, ഇരട്ട സെഞ്ചുറി നേടുക എന്നതാണ് ആഗ്രഹമെന്നും വൈഭവ് സൂര്യവംശി പറയുന്നു. ഇംഗ്ലണ്ട് ഇതിഹാസ താരം കെവിന്‍ പീറ്റേഴ്‌സണിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എനിക്ക് ടി20 ക്രിക്കറ്റില്‍ 200 റണ്‍സ് നേടണം. ഗെയിലിന്റെ റെക്കോഡ് തകര്‍ക്കണം' -വൈഭവ് പറഞ്ഞു. 2013 ഐപിഎല്‍ ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടിയാണ് താരം പുറത്താകാതെ 175 റണ്‍സ് കുറിച്ചത്. 66 പന്തില്‍ നിന്ന് 17 സിക്‌സറുകളും 13 ഫോറുകളും ഉള്‍പ്പടെയായിരുന്നു നേട്ടം. 30 പന്തിലാണ് അദ്ദേഹം സെഞ്ചുറി തികച്ചിരുന്നത്. ഐപിഎലിലെ പല റെക്കോഡുകളും പേരിലാക്കിയിരിക്കുന്നതും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരമാണ്.

വൈഭവ് സൂര്യവംശിയും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. 35 പന്തില്‍ കഴിഞ്ഞവര്‍ഷം സെഞ്ചുറി നേടിയ താരം, ഈവര്‍ഷവും മികച്ച പ്രകടനം നടത്തുന്നു. 30 പന്തില്‍ ക്രിസ് ഗെയില്‍ നേടിയ സെഞ്ചുറിയാണ് ഇപ്പോഴും ഐപിഎലില്‍ റെക്കോഡ്.

content highlights: Aiming for a double century in T20 cricket; will the 15-year-old break Chris Gayle's record!

To advertise here,contact us