ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ പഞ്ചാബിന് ജയം അനിവാര്യമാണ്. പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ നിന്ന് നേരത്തെ പുറത്തായ ലക്നൗ സൂപ്പര്‍ ജയന്റ്സ് ഇന്നിറങ്ങുന്നത് ആശ്വാസ ജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ്.
ആദ്യ ആറ് കളിയും ജയിച്ച പഞ്ചാബ് ആയിരിക്കും പ്ലേ ഓഫിലേക്ക് കടക്കുക എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അവസാന ആറ് കളിയിൽ തുടരെ തോറ്റപ്പോൾ പഞ്ചാബിന്റെ പ്രതീക്ഷകൾക്ക് കനത്ത പ്രഹരമേല്‍ക്കുകയായിരുന്നു.
നേരത്തേ പുറത്തായിക്കഴിഞ്ഞ ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപിച്ചാലും പഞ്ചാബിന് പ്ലേ ഓഫിൽ എത്തണമെങ്കിൽ രാജസ്ഥാൻ- മുംബൈ, കൊൽക്കത്ത- ഡൽഹി മത്സരഫലങ്ങളും അനുകൂലമാവണം. രാജസ്ഥാൻ റോയൽസ് മുംബൈയെ തോൽപിച്ചാൽ പഞ്ചാബിന് മടങ്ങാം. രാജസ്ഥാനും കൊൽക്കത്തയും തോറ്റാലേ പഞ്ചാബിന് പ്രതീക്ഷയുള്ളൂ.
content highlights: pbks vs lsg ipl 2026 crucial match punjab kings lucknow super giants