2023 ൽ അഞ്ചാം ഐ പി എൽ കിരീടം ചൂടിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. എന്നാൽ അതിന് ശേഷം പിന്നീടൊരു സീസണിലും പ്ലേഓഫ് പോലുമെത്താന്‍ സിഎസ്കെയ്ക്കായിട്ടില്ല. ഇത്തവണയും തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്.
കഴിഞ്ഞ ദിവസം നടന്ന അവസാന ലീഗ് മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു 89 റണ്‍സിന്റെ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തിയതോടെയാണ് സിഎസ്കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്.
അടുത്ത സീസണിനു മുന്നോടിയായി ചില വലിയ മാറ്റങ്ങളും ഇതോടെ ടീമില്‍ ആവശ്യമായി വന്നിരിക്കുകയാണ്. മിനി താരലേലത്തിനു മുമ്പ് ചിലരെ സിഎസ്കെ റിലീസും ചെയ്യുമെന്നുറപ്പാണ്. ആരൊക്കെയാവും ഈ താരങ്ങളെന്നു പരിശോധിക്കാം.
ചെന്നൈ സൂപ്പര്‍ കിങ്സ് റിലീസ് ചെയ്യുന്നവരുടെ ലിസ്റ്റിലെ ആദ്യത്തെയാള്‍ മുന്‍ ഇതിഹാസ നായകനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയായിരിക്കും. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടര്‍ന്ന് ഇത്തവണ ഒരു മല്‍സരം പോലും അദ്ദേഹത്തിനു കളിക്കാനായിട്ടില്ല. 44 കാരനായ അദ്ദേഹത്തിനു കളിക്കാരനെന്ന നിലയില്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമായിരിക്കുകയാണ്.
കഴിഞ്ഞ മിനി താരലേലത്തില്‍ 14.20 കോടിയെന്ന അവിശ്വസനീയ തുകയ്ക്കു വാങ്ങിയ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറാണ് ഒഴിവാക്കപ്പെടാന്‍ പോവുന്ന രണ്ടാമത്തെയാള്‍. ആറു മല്‍സരങ്ങളിലായി അഞ്ചിന്നിങ്സുകളിലാണ് പ്രശാന്ത് കളിച്ചത്. 134.32 സ്ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ വെറും 90 റണ്‍സാണ്.
ബാറ്റിങിനേക്കാള്‍ ബൗളിങിലായിരിക്കും സിഎസ്കെയില്‍ കൂട്ട റിലീസുകള്‍ സംഭവിച്ചേക്കുക. സ്പിന്നര്‍ രാഹുല്‍ ചാഹര്‍, കിവി പേസര്‍ മാറ്റ് ഹെന്‍ട്രി, ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ സ്പെന്‍സര്‍ ജോണ്സന്, ന്യൂസിലാന്‍ഡിന്റെ സക്കാരി ഫോക്സ്, സ്പിന്നര്‍ ശ്രേയസ് ഗോപാല്‍, ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാത്യു ഷോര്‍ട്ട് എന്നിവരാണ് സിഎസ്കെയില്‍ നിന്നും റിലീസ് ചെയ്യപ്പെടാനിടയുള്ള മറ്റു കളിക്കാര്‍.
content highlights: csk will be release dhoni and some players after ipl 2026