ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ആവേശപ്പോരിന് ഇന്ന് കളമൊരുങ്ങുന്നു. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആദ്യ ട്രോഫി സ്വപ്നം കാണുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന് മത്സരത്തിൽ ജയം അനിവാര്യമാണ്. മത്സരത്തിലെ ടോസ് ഭാഗ്യം ആർക്ക് എന്നത് ഉടൻ തന്നെ അറിയാം.
ഡൽഹിക്കെതിരായ വിജയത്തോടെ പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുക്കുക എന്നതാണ് പാട്ടിദാറിന്റെയും സംഘനത്തിന്റെയും ലക്ഷ്യം. അതേസമയം പ്ലേയ്ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡിസിക്ക് ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്. ഏഴ് മാച്ചില്‍ നിന്നും 10 പോയിന്റുമായി നിലവിൽ രണ്ടാംസ്ഥാനത്താണ് ബെംഗളൂരു. കളിച്ച അഞ്ച് മല്‍സരങ്ങളില്‍ ജയിച്ച ആർസിബി ശേഷിച്ച രണ്ടെണ്ണത്തിൽ തോറ്റിരുന്നു. ഈ സീസണില്‍ ആര്‍സിബിയും ഡിസിസും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണ് ഇന്നത്തേത്. നേരത്തേ നടന്ന ആദ്യ പാദ മത്സരത്തിൽ ആര്‍സിബിയെ ഡിസി ആറ് വിക്കറ്റിന് ഡൽഹി തകർത്തിരുന്നു.
അതേസമയം, ഡിസി ഇപ്പോള്‍ പോയിന്റ് പട്ടികയിലെ ഏഴാംസ്ഥാനക്കാരാണ്. ആറ് പോയിന്റാണ് അവരുടെ സമ്പാദ്യം. മൂന്നു കളിയില്‍ ഡിസി ജയിച്ചപ്പോള്‍ ബാക്കി നാലിൽ തോല്‍ക്കുകയും ചെയ്തു. ഇനിയുള്ള മല്‍സരങ്ങളില്‍ അഞ്ചെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ ഡിസിക്ക് പ്ലേഓഫ് ഉറപ്പിക്കാനാകൂ.
Content highlight: IPL Matchday; DC vs RCB toss soon