ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ രാജസ്ഥാന് റോയല്‍സ്-ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പോരാട്ടത്തിലെ ടോസ് ആനുകൂല്യം ലഖ്നൗവിനൊപ്പം. ടോസ് നേടിയ ലഖ്നൗ നായകന് ഋഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുത്തു. ഇതോടെ രാജസ്ഥാന് റോയല്‍സ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യും. ലഖ്നൗവിലെ വാജ്പേയി സ്റ്റേഡിയത്തിലാണ് മത്സരം.
കളിച്ച ആറു മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് തോല്‍വിയുമടക്കം 4 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ലഖ്നൗ.
അതേസമയം, ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമടക്കം എട്ട് പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് രാജസ്ഥാന് റോയല്‍സ്.
content highlights: Lucknow win toss against Rajasthan, elect to bowl