രാജസ്ഥാനെതിരേ ലഖ്‌നൗവിന് ലക്ഷ്യം 160 റണ്‍സ്

രണ്ടുവിക്കറ്റ് വീതം വീഴ്ത്തി മൊഹ്‌സിന്‍ ഖാനും പ്രിന്‍സ് യാദവും മുഹമ്മദ് ഷമിയും

ലഖ്‌നൗ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കിയ മത്സരത്തില്‍ രാജസ്ഥാന്‍ കുറിച്ചത് ആറുവിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ്. മധ്യ ഓവറുകളിലും അവസാന ഓവറുകളിലും രാജസ്ഥാന്‍ ബാറ്റര്‍മാരെ ലഖ്‌നൗ ബൗളിങ് സംഘം പരീക്ഷിച്ചു. രാജസ്ഥാന്റെ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയെ വേഗത്തില്‍ പുറത്താക്കാനായത് ലഖ്‌നൗവിന് നേട്ടമായി. 11 പന്തില്‍ എട്ടുറണ്‍സെടുത്ത താരത്തെ മൊഹസിന്‍ ഖാനാണ് പുറത്താക്കിയത്.

ധ്രുവ് ജുറല്‍ റണ്‍സെടുക്കാതെ മടങ്ങിയതും രാജസ്ഥാന് തിരിച്ചടിയായി. 29 പന്തില്‍ 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് രാജസ്ഥാനെ നയിച്ചത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 22 റണ്‍സെടുത്തു. മുഹമ്മദ് ഷമിയാണ് ജയ്‌സ്വാളിനെ പുറത്താക്കിയത്.

നായകന്‍ റിയാന്‍ പരാഗ് 20 റണ്‍സെടുത്തു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 22 റണ്‍സെടുത്ത് പുറത്തായി.മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി.

content highlights: Lucknow need 160 runs to win against Rajasthan

To advertise here,contact us