പരാജയത്തിന് പിന്നാലെ ചെന്നൈയ്ക്ക് അടുത്ത തിരിച്ചടി! ആയുഷിന്റെ പരിക്ക് ഗുരുതരം, സീസൺ നഷ്ടമായേക്കും?

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിനിടെയാണ് ആയുഷിന് പരിക്കേല്‍ക്കുന്നത്

2026 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലം പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തിരിച്ചടി. ചെന്നൈയുടെ യുവതാരം ആയുഷ് മാത്രെയുടെ പരിക്ക് ഗുരുതരം. താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറിയാണെന്ന് കോച്ച് മൈക്കല്‍ ഹസി സ്ഥിരീകരിച്ചു. ആയുഷിന്റെ ഹാംസ്ട്രിങ്ങില്‍ വിള്ളലുണ്ടെന്നും സീസണില്‍ കുറച്ച് മത്സരങ്ങള്‍ താരത്തിന് നഷ്ടമായേക്കാമെന്നും ഹസി സൂചന നല്‍കി.

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിനിടെയാണ് ആയുഷിന് പരിക്കേല്‍ക്കുന്നത്. ഹൈദരാബാദില്‍ നടന്ന പോരാട്ടത്തില്‍ ചെന്നൈയുടെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണ്‍ (7) പുറത്തായതിന് പിന്നാലെ വണ്‍ഡൗണായാണ് ആയുഷ് ക്രീസിലെത്തിയത്.

BAD NEWS FOR CHENNAI SUPER KINGS ❌ Hussey said "Ayush Mhatre has hamstring tear, I don't know how bad it is - we will have scan but it looks really bad unfortunately, could be big loss". pic.twitter.com/8zoNnCc81I

ഹൈദരാബാദിനെതിരായ പവര്‍ പ്ലേയില്‍ ആഞ്ഞടിച്ച ആയുഷ് മാത്രെ പുറത്തായതായിരുന്നു ചെന്നൈയുടെ പരാജയത്തില്‍ നിര്‍ണായകമായത്. ഒരു ഭാഗത്ത് റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും കാലില്‍ വേദന അനുഭവപ്പെട്ടതോടെ റണ്‍സ് ഓടിയെടുക്കാന്‍ ആയുഷ് പ്രയാസപ്പെട്ടിരുന്നു. വേദന അനുഭവപ്പെട്ടിട്ടും തുടര്‍ന്ന് കളിച്ചെങ്കിലും പവര്‍ പ്ലേ തീരും മുന്‍പെ ആയുഷ് പുറത്താലുകയായിരുന്നു.

മത്സരത്തില്‍ ബാറ്റിംഗ് തുടരാന്‍ പരമാവധി ശ്രമിച്ച ശേഷമാണ് ആയുഷ് ഔട്ടായി മടങ്ങിയത്. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ഹെന്റിച്ച് ക്ലാസനാണ് ആയുഷിന്റെ ക്യാച്ച് നേടിയത്. ആയുഷിന്റെ അഭാവം ചെന്നൈയുടെ ബാറ്റിങ് നിരയ്ക്ക് വലിയ തിരിച്ചടിയാവുമെന്ന കാര്യം ഉറപ്പാണ്.

Content Highlights: IPL 2026; Big Blow for CSK, Mike Hussey has confirmed that Ayush Mhatre has picked up a hamstring tear injury

To advertise here,contact us