ഇന്നും ജയമില്ലെങ്കിൽ പുറത്തേക്ക്; ഈഡനിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജീവന്മരണ പോരാട്ടം

മികച്ച ഫോമിൽ മുന്നേറുന്ന രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോൾ കെകെആറിന് വിജയം അനിവാര്യമാണ്

ഇന്നും ജയമില്ലെങ്കിൽ പുറത്തേക്ക്; ഈഡനിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജീവന്മരണ പോരാട്ടം
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് നടക്കാനിരിക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡൻ ​ഗാർഡൻസിൽ വൈകിട്ട് 3.30നാണ് കെകെആർ- റോയൽസ് പോരാട്ടം. സീസണിൽ ഇതുവരെ ആദ്യവിജയം നുണയാൻ അജിങ്ക്യ രഹാനെയ്ക്കും സംഘത്തിനും സാധിച്ചിട്ടില്ല.

കളിച്ച ആറ് മത്സരവും പരാജയം വഴങ്ങി നിൽക്കുന്ന കെകെആറിന് സീസണിൽ ഒരു മത്സരത്തിൽ മാത്രം പരാജയം വഴങ്ങി മികച്ച ഫോമിൽ മുന്നേറുന്ന രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോൾ വിജയം അനിവാര്യമാണ്. ഇന്ന് രാജസ്ഥാനോട് കൂടി തോറ്റാൽ കൊൽക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷകൾ ഏകദേശം അവസാനിക്കും. അതുകൊണ്ടുതന്നെ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ കൊൽക്കത്തയ്ക്ക് മുന്നിൽ ഇന്ന് ജീവന്മരണ പോരാട്ടമാണ് കാത്തിരിക്കുന്നത്.

ബാറ്റിംഗിലും ബൗളിംഗിലും വലിയ പ്രതിസന്ധി തന്നെയാണ് കൊൽക്കത്ത നൈറ്റ് റൈഡഴ്സ് നേരിടുന്നത്. സുനിൽ നരൈൻ, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻ വിഭാഗം മാത്രമാണ് ഇവർക്ക് ആശ്വാസമാകുന്നത്. എങ്കിലും ശ്രീലങ്കൻ യുവതാരം മതീഷ പതിരാന ടീമിലില്ലാത്തത് അവരുടെ ബോളിംഗ് നിരയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

എങ്കിലും ബാറ്റിംഗിൽ അജിങ്ക്യ രഹാനെയുടെയും റിങ്കു സിംഗിന്റെയും പ്രകടനത്തിൽ ടീമിന് പ്രതീക്ഷയുണ്ട്. നൈറ്റ് റൈഡേഴ്സിന്റെ ഈ തകർച്ചയ്ക്ക് തടയിടാൻ ക്യാപ്റ്റൻ രഹാനെയ്ക്ക് ഇന്ന് കരുത്തുറ്റ തീരുമാനങ്ങൾ എടുക്കേണ്ടി വരും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സാധ്യതാ ഇലവൻ: ടിം സീഫർട്ട്, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, അം​ഗ്കൃഷ് രഘുവംശി (വിക്കറ്റ് കീപ്പർ), റോവ്‌മാൻ പവൽ, റിങ്കു സിംഗ്, രമൺദീപ് സിംഗ്, അനുകുൽ റോയ്, സുനിൽ നരൈൻ, വൈഭവ് അറോറ, കാർത്തിക് ത്യാഗി.

Content Highlights: IPL 2026 KKR vs RR: Kolkata Knight Riders DO or DIE match against Rajasthan Royals at Eden Gardens

dot image
To advertise here,contact us
dot image