'ആ സല്യൂട്ട് അദ്ദേഹത്തിന്!'; വൈറലായ 'തലൈവർ സ്റ്റൈല്‍' സെലിബ്രേഷനെ കുറിച്ച് സഞ്ജു

സൂപ്പർ‌ സ്റ്റാർ രജനികാന്തിന്റെ സ്റ്റൈലിൽ സല്യൂട്ട് അടിച്ച് സെഞ്ച്വറി ആഘോഷിച്ചാണ് സഞ്ജു ചെന്നൈയുടെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത്

ചെപ്പോക്കിനെ ഇളക്കിമറിച്ച നിർണായക സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽ‌സിനെതിരെ ചെന്നൈ സൂപ്പർ കിം​ഗ്സിന് വേണ്ടി ആ​ദ്യ സെഞ്ച്വറി നേടിയാണ് സഞ്ജു വിമർശകരുടെ വായടപ്പിക്കുകയും ചെയ്തു. ഡൽഹിക്കെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 56 പന്തുകളിൽ 15 ഫോറുകളും നാലു സിക്‌സറുകളും അടക്കം 115 റൺസ് എടുത്തു. ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറിയാണിത്. മൂന്ന് മത്സരങ്ങളിൽ തിളങ്ങാതെ പോയ താരം ആ കുറവും കൂടി നികത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ചെന്നൈയുടെ വിജയത്തിന് വഴിയൊരുക്കിയ അപരാജിത സെഞ്ച്വറിക്ക് ശേഷമുള്ള സഞ്ജുവിന്റെ സെലിബ്രേഷനും വൈറലായിരുന്നു. സൂപ്പർ‌ സ്റ്റാർ രജനികാന്തിന്റെ സ്റ്റൈലിൽ സല്യൂട്ട് അടിച്ച് സെഞ്ച്വറി ആഘോഷിച്ചാണ് സഞ്ജു ചെന്നൈയുടെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത്. ഇപ്പോഴിതാ മത്സരശേഷം ആ വൈറൽ‌ സെലിബ്രേഷന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിനാണ് സഞ്ജു ആ സല്യൂട്ട് സമർപ്പിച്ചിരിക്കുന്നത്.

'ആ സല്യൂട്ട് കോച്ച് ഫ്ലെമിങ്ങിനുള്ളതാണ്. അഞ്ച് വർഷങ്ങളായി ഒരു ഫ്രാഞ്ചൈസിയെ നയിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലെ മാനസികമായ വെല്ലുവിളികള്‍ എനിക്കറിയാം. അതുകൊണ്ടുതന്നെ ഈ സെഞ്ച്വറി കോച്ചിന് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു', സഞ്ജു മത്സരശേഷം പറഞ്ഞു.

Sanju Samson’s 💯 wasn’t just a milestone — it was a tribute to Stephen Fleming 👏🔥Respect, emotion, and pure class from Sanju Samson 💛 pic.twitter.com/O6uywptWnW

സഞ്ജു ചെന്നൈ സൂപ്പർ കിം​ഗ്സിൽ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്ത സാഹചര്യത്തിലും മലയാളി താരത്തെ പരസ്യമായി പിന്തുണച്ച് കൊച്ച് സ്റ്റീഫൻ ഫ്ലെമിങ് രം​​ഗത്തെത്തിയിരുന്നു. പുതിയ ടീമുമായി സെറ്റാവാനും റൺസ് നേടാനും സഞ്ജുവിന് സമയം കൊടുക്കണമെന്നാണ് ഫ്ലെമിങ് പറഞ്ഞത്. ടി20യിൽ കാര്യങ്ങൾ മാറിമറിയാമെന്നും സഞ്ജുവിന്റെ കാര്യത്തിൽ കഴിഞ്ഞ ടി20 ലോകകപ്പിൽ ഇതുകണ്ടതാണെന്നും ഫ്ലെമിങ് ചൂണ്ടിക്കാട്ടിയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ചെന്നൈ കോച്ച് മലയാളി താരത്തെ പിന്തുണച്ചത്.

അതേസമയം സഞ്ജുവിന്റെ സെഞ്ച്വറിക്കരുത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് സീസണിലെ ആദ്യവിജയം കുറിച്ചിരിക്കുകയാണ്. ചെപ്പോക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വിജയം പിടിച്ചെടുത്തത്. ഫോമിലേക്ക് ഉയര്‍ന്ന മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ച സഞ്ജുവാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Content Highlights: 'That was for Stephen Fleming', Sanju Samson Explains Celebration After First Century For Chennai Super Kings

To advertise here,contact us