വൈഭവ് സീന്‍ തൂക്കി! ആർസിബിയെ പറപറപ്പിച്ച് അതിവേഗ അർധ സെഞ്ച്വറി

ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ റോയല്‍സിന് വേണ്ടി വെടിക്കെട്ട് തുടക്കമാണ് വൈഭവ് സമ്മാനിച്ചത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡ്.

ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ 15 പന്തില്‍ നിന്നാണ് വൈഭവ് ഫിഫ്റ്റി തികച്ചത്. നാല് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതമാണ് വൈഭവ് 53 റണ്‍സെടുത്തത്. ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ റോയല്‍സിന് വേണ്ടി വെടിക്കെട്ട് തുടക്കമാണ് വൈഭവ് സമ്മാനിച്ചത്.

Content Highlights: IPL 2026, RR vs RCB: Vaibhav Suryavanshi races to 15-ball half century

To advertise here,contact us